ബേസില്‍ ജോസഫ്- ജ്യോതിഷ് ശങ്കര്‍ ചിത്രം ‘പൊന്‍മാന്‍’, പുതിയ പോസ്റ്റര്‍ പുറത്ത്

ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘പൊന്‍മാന്‍’ എന്ന ചിത്രത്തിലെ, ലിജോമോള്‍ ജോസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന പൊന്‍മാന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ജി ആര്‍ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊന്‍മാന്‍ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ബിജു മേനോന്‍ നായകനായ ‘നടന്ന സംഭവം’ എന്ന ചിത്രത്തിന് ശേഷം ലിജോമോള്‍ നായികയായെത്തുന്ന ചിത്രമാണിത്. ബേസില്‍ ജോസഫ്, ലിജോമോള്‍ ജോസ് എന്നിവര്‍ക്കൊപ്പം സജിന്‍ ഗോപു, ആനന്ദ് മന്മഥന്‍, ദീപക് പറമ്പൊള്‍, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാന്‍, കെ വി കടമ്പനാടന്‍ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരണ്‍ പീതാംബരന്‍, മിഥുന്‍ വേണുഗോപാല്‍, ശൈലജ പി അമ്പു, തങ്കം മോഹന്‍ എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്.

Also Read : അരയോളം വെള്ളത്തിലൂടെ കഷ്ടപ്പെട്ട് നടന്ന് ഓര്‍ഡര്‍ ഡെലിവെറി ചെയ്ത് ഏജന്റ്; വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ

ഛായാഗ്രഹണം- സാനു ജോണ്‍ വര്‍ഗീസ്, സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- നിധിന്‍ രാജ് ആരോള്‍, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത്ത് കരുണാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, കലാസംവിധായകന്‍- കൃപേഷ് അയപ്പന്‍കുട്ടി, വസ്ത്രാലങ്കാരം- മെല്‍വി ജെ, മേക്കപ്പ്- സുധി സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിമല്‍ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എല്‍സണ്‍ എല്‍ദോസ്, വരികള്‍- സുഹൈല്‍ കോയ, സൌണ്ട് ഡിസൈന്‍- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സിങ്- വിഷ്ണു സുജാതന്‍, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്- നോക്ടര്‍ണല്‍ ഒക്‌റ്റേവ് പ്രൊഡക്ഷന്‍സ്, സ്റ്റില്‍സ്- രോഹിത് കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്, മാര്‍ക്കറ്റിംഗ് – ആരോമല്‍, പിആര്‍ഒ – എ എസ് ദിനേശ്, ശബരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News