ബേസിൽ ജോസഫിൻ്റെ പാൻ ഇന്ത്യൻ ചിത്രം ശക്തിമാൻ ഷൂട്ടിംഗ് നിർത്തിവെച്ചു എന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പകുതിയ്ക്ക് വെച്ച് അവസാനിച്ചു പോയി എന്നതിന്റെ സങ്കടം പങ്കുവെച്ചുകൊണ്ട് നിരവധി സിനിമാ പ്രേമികളും ഇതിനെ തുടർന്ന് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
സോണി പിക്ചേഴ്സിന്റെ ജനറൽ മാനേജറും ഹെഡുമായ ലാഡ സിംഗ് ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി രംഗത്തെത്തിയത്. ശക്തിമാൻ ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാർത്ത പങ്കുവച്ചാണ് ലാഡ സിങ്ങിന്റെ പ്രതികരണം. ഈ വാർത്തകൾ തെറ്റാണെന്നും സിനിമ ഗോയിംഗ് ഓൺ ആണെന്നും ഇവർ പറഞ്ഞു. ശക്തിമാന്റെ കഥ രൺവീറിന് ഇഷ്ടമായെന്നുള്ള വാർത്തകൾ മുൻപ് സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.
ALSO READ: ‘സൈബർ ആക്രമണത്തിൽ ആരും പിന്തുണച്ചില്ല’ സിനിമാ ഗായകരുടെ സംഘടനയിൽ നിന്ന് രാജിവെച്ച് സൂരജ് സന്തോഷ്
550 കോടിയാണ് ശക്തിമാന്റെ ചെലവായി കണക്കാക്കപ്പെടുന്നത്. ഇത്രയും രൂപ ഇന്നത്തെ സാഹചര്യത്തിൽ മുടക്കുന്നത് നഷ്ടമാകുമെന്ന് സോണി പറഞ്ഞതായി വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്നാണ് ചിത്രം സോണി താൽക്കാലികമായി ഉപേക്ഷിച്ചെന്നുള്ള വാർത്തകളും സജീവമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here