ബേസിലിന്റെ ‘പ്രാവിൻകൂട് ഷാപ്പ്’ തിയേറ്ററുകളിലേക്ക്: റിലീസ് പ്രഖ്യാപിച്ചു

BASIL JOSEPH

ബേസിൽ ജോസഫ് നായക കഥാപാത്രത്തിലെത്തുന്ന ചിത്രം ” പ്രാവിൻകൂ ട് ഷാപ്പി’ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ എത്തും. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ALSO READ; നനഞ്ഞ് കുളിച്ച് സഹാറ: മരുഭൂമിയിൽ 50 വർഷത്തിനിടെ ആദ്യമായി മഴ, വെള്ളപ്പൊക്കം

അൻവർ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിര്‍‍മിക്കുന്ന ചിത്രത്തിൽ ബേസിലിന് പുറമെ സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ്, ചാന്ദ്‌നീ ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ്. തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിഷ്ണു വിജയ് ആണ് ചിത്രത്തിലെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

ലോകമാകെ തരംഗമായി മാറിയ മഞ്ഞുമ്മൽ ബോയ്‌സിന്‍റെ വലിയ വിജയത്തിനു ശേഷ൦ ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ്‌ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ‘ആവേശ’ത്തിനു ശേഷം എ & എ എന്‍റർടെയ്ൻമെന്‍റ്സാണ് ‘പ്രാവിന്‍ കൂട് ഷാപ്പ്’ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ALSO READ; സഞ്ജൂറിയൻ! സിക്സർ പൂരമൊരുക്കി സെഞ്ച്വറിയടിച്ച് സ‍ഞ്ജു സാംസൺ

ഗാനരചന: മുഹ്‍സിൻ പരാരി, പ്രൊഡക്ഷന്‍ ഡിസൈനർ: ഗോകുല്‍ ദാസ്, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്സ്‌ സേവ്യർ, ആക്ഷൻ: കലൈ മാസ്റ്റർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്‌, എആർഇ മാനേജർ‍: ബോണി ജോർജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: ഏസ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പ്രൊമോഷൻ: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്. പിആർഒ: ആതിര ദിൽജിത്ത്, എ.എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News