പുതിയ മുഖം ഓ ഓ ഓ…..പൃഥ്വരാജിനെ ട്രോളി ബേസില്‍; വൈറലായി വീഡിയോ

മെയ് 16 ന് റിലീസിനെത്തുന്ന ചിത്രമാണ് പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന വേഷത്തിലെത്തുന്ന ഗുരുവായൂര്‍ അമ്പല നടയില്‍. ഇപ്പോഴിതാ ദുബായില്‍ നടന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിലെ ബേസില്‍ ജോസഫിന്റെ പാട്ടാണ്.

ബേസിലിനോട് ഒരു ഗാനം ആലപിക്കാന്‍ പരിപാടിയുടെ അവതാരകനായ മിഥുന്‍ രമേശ് ആവശ്യപ്പെടുകയായിരുന്നു. രാജുവേട്ടന്റെ ഫേവറേറ്റ് പാട്ട് പാടാം എന്ന് പറഞ്ഞുകൊണ്ട് ബേസില്‍ പുതിയ മുഖം എന്ന ഗാനത്തിന്റെ ട്രോള്‍ വേര്‍ഷന്‍ പാടുകയായിരുന്നു.

Also Read: രണ്ട് ആശുപത്രികളിലും ബോംബ് ഭീഷണി സന്ദേശമെത്തിയത് ഇ മെയില്‍ വഴി; അന്വേഷണം വ്യാപിപ്പിച്ച് ദില്ലി പൊലീസ്

ഇതുകേട്ട് തൊട്ടടുത്ത് നിന്നിരുന്ന പൃഥ്വിരാജ് പൊട്ടിച്ചിരിക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന മറ്റ് താരങ്ങളും സദസ്സിലുള്ളവരും ബേസിലിന്റെ പാട്ടുകേട്ട് ചിരിച്ചുമറിഞ്ഞു. അവസാനം താന്‍ നായകനായി എത്തിയ ‘ജയ ജയ ജയ ജയ ഹേ’യിലെ പാട്ട് പാടിയ ശേഷമാണു വേദിവിട്ടത്. പൃഥ്വിരാജ് വേദിയില്‍ വച്ച് ആടുജീവിതം സിനിമയിലെ പെരിയോനെ റഹ്‌മാനെ എന്ന ഗാനം പാടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News