മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ ശ്രദ്ധനേടി ബേസിൽ ജോസഫും ചോദ്യവും

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ ശ്രദ്ധനേടി നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. പക്വതയുള്ള രാഷ്ട്രീയബോധം വെച്ചു പുലര്‍ത്തുന്ന യുവതലമുറയെ എങ്ങനെ സൃഷ്ടിക്കാനാവും എന്നായിരുന്നു ബേസിലിന്റെ ചോദ്യം. രാഷ്ട്രീയത്തിലൂടെയാണ് നല്ല യുവതയെ സമൂഹത്തിന് സംഭാവന ചെയ്യാന്‍ സാധിക്കുകയെന്നാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി.

ALSO READ: വിരാട് കൊഹ്ലി- അനുഷ്‌ക ദമ്പതികള്‍ക്ക്‌ രണ്ടാമത് കുഞ്ഞ് പിറന്നു

കോളേജില്‍ ചേര്‍ന്നപ്പോള്‍ തന്നോട് രക്ഷിതാക്കള്‍ ഉപദേശിച്ചത് ഒരു കാരണവശാലും രാഷ്ട്രീയത്തില്‍ ചേരരുത്, ചേര്‍ന്നാല്‍ വഴിപിഴച്ചുപോകും എന്നാണ്. എന്നാല്‍ രാഷ്ടീയത്തില്‍ ചേര്‍ന്ന താന്‍ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി മാറുകയാണ് ചെയ്തത്. ഈ ഒരു സാഹചര്യത്തില്‍ യുവാക്കളെ രാഷ്ട്രീയബോധമുള്ളവരാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയായിരുന്നു ബേസിൽ മുഖ്യമന്ത്രിയോട് ചോദിച്ചത്.

അതേസമയം രാഷ്ട്രീയത്തിലൂടെയാണ് നല്ല യുവതയെ സമൂഹത്തിന് സംഭാവന ചെയ്യാന്‍ സാധിക്കുക എന്നാണ് ഈ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. രാഷ്ട്രീയത്തിലും ജീര്‍ണതകള്‍ ബാധിച്ചവരുണ്ട്. അതിനാലാണ് രാഷ്ട്രീയമാകെ മോശമാണ് എന്ന ചിന്ത ആളുകളിലുണ്ടാവുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയമില്ലാത്ത കലാലയങ്ങളില്‍ പല ദൂഷ്യങ്ങളുമുണ്ടാകും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നല്ല വ്യക്തികളാവാനാണ് എല്ലാവരും ശ്രമിക്കുകയെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് യുവജനങ്ങളുമായുള്ള സംവാദം നടന്നത്. യുവാക്കള്‍ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നതായി പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ പങ്കെടുത്തു. അക്കാദമിക രംഗത്തും പ്രൊഫഷണല്‍ മേഖലയിലും കായിക, കലാസാംസ്‌കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും പങ്കുവച്ചു.

ALSO READ: പന്തിഭോജനം ഉള്ളി ചേർത്ത് പാകപ്പെടുത്തിയത്; കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ പോസ്റ്ററിനെതിരെ വ്യാപകവിമർശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News