‘അവൻ ഓരോന്നെല്ലാം വിളിച്ചു പറയും എന്നിട്ട് എനിക്ക് പണി തരും’ ; ധ്യാൻ ശ്രീനിവാസനെ കുറിച്ച് ബേസിൽ ജോസഫ്

ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമയാണമെന്ന സിനിമയിലൂടെ സംവിധായകനായി കടന്നുവന്ന ബേസിൽ കുടുംബപ്രേക്ഷകരുടെ പ്രിയ നടനാണ്. ബേസിലിന്റെ സിനിമയിലെ ആശാൻ വിനീത് ശ്രീനിവാസനാണെന്ന് താരം പലപ്പോഴും വ്യകത്മാക്കിയിട്ടുണ്ട്. ഇപ്പോഴിതാ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസനെ കുറിച്ചും സഹോദരൻ ധ്യാൻ ശ്രീനിവാസനെ കുറിച്ചും സംസാരിക്കുകയാണ് ബേസിൽ.

ALSO READ: സ്‌കോച് വിസ്‌കി കഴിക്കുന്നവര്‍ വിദ്യാസമ്പന്നരെന്ന് മധ്യപ്രദേശ് ഹൈക്കോടതി; സോഷ്യല്‍മീഡിയ രണ്ടുതട്ടില്‍

ബേസിൽ ജോസഫ് പറഞ്ഞത്

ഒരു സഹായം വേണമെന്ന് തോന്നിയാലും എനിക്ക് എന്ത് കാര്യം ചോദിക്കണമെങ്കിലും സംശയങ്ങൾക്കുമെല്ലാം ഞാൻ ഇപ്പോഴും വിളിക്കുന്നത് വിനീതേട്ടനെയാണ്. എന്റെ പ്ലാനിങ്ങിനും കരിയറിനുമൊക്കെ വിനീതേട്ടന്റെ നിർദ്ദേശങ്ങൾ ഞാൻ സ്വീകരിക്കാറുണ്ട്. എന്റെ കരിയറിന്റെ തുടക്കം മുതൽ ഒരു മെന്റർ എന്ന നിലയിൽ അദ്ദേഹം എന്നും കൂടെയുണ്ട്.

എന്നാൽ ധ്യാൻ അതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. ധ്യാൻ കുറച്ചു കൂടി നമ്മളെപ്പോലെ തന്നെയുള്ള ഒരാളാണ്. സീരിയസ് ആയിട്ടുള്ള കാര്യങ്ങളൊന്നും ഞാൻ ധ്യാനിനോട് സംസാരിക്കാറില്ല. ഞാൻ അവന്റെ ഇന്റർവ്യൂസ് ഒക്കെ കാണാറുണ്ട്. അവൻ ഓരോന്നെല്ലാം വിളിച്ചു പറയും എന്നിട്ട് എനിക്ക് പണി തരും. അവൻ ഇന്റർവ്യൂസ് ഒക്കെ ഞാൻ കാണും അത്രയേ ഉള്ളു.

ALSO READ: സിനിമയൊന്നും ഇല്ലേ, ഫീൽഡ് ഔട്ട് ആയോ, പിറകിൽ നിൽക്കുന്നവന്‌ എന്ത് പറ്റി? പാർവതി തിരുവോത്ത് പങ്കുവെച്ച ചിത്രത്തിന് മോശം കമന്റുകൾ

അവൻ എന്നെ പറ്റി പറയുന്ന ഉത്തരങ്ങൾക്ക് പിന്നീട് വന്ന എക്സ്പ്ലനേഷൻ കൊടുക്കാൻ ഒന്നും എനിക്ക് താല്പര്യമില്ല. അവൻ ഒരു ഓളത്തിൽ ഓരോന്ന് പറയുന്നതാണ്. ജീവിതത്തിലും അവൻ അങ്ങനെ തന്നെയാണ്. സംസാരിച്ചിരിക്കാൻ നല്ല ഇഷ്ടമുള്ള, ഫുൾ ജോളി അടിച്ചിരിക്കുന്ന ഒരാളാണ്. നല്ല ഹ്യൂമർ സെൻസ് ഉള്ള ആളാണ് ധ്യാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News