‘എന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കാന്‍ പറ്റുന്ന വീഡിയോസ് ആ രണ്ട് പേരുടെ കയ്യിലുണ്ട്’: തുറന്നുപറഞ്ഞ് ബേസില്‍ ജോസഫ്

തന്റെ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന്‍ ബേസില്‍ ജോസഫ്. തന്റെ ഭാര്യയുയേടും നടന്‍ ടൊവിനോ തോമസിന്റെ കൈവശവും തന്റെ കുറേ രസകരമായ വീഡിയോ ഉണ്ടെന്നാണ് ബേസില്‍ പറഞ്ഞത്.

ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ തന്റെ രസകരമായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. ഞാന്‍ ടൊവിനോയെ അങ്ങനെ ട്രോള് ചെയ്യാറൊന്നുമില്ലെന്നും അവനാണ് എന്നെ തേജോവധം ചെയ്യുന്നതെന്നും ബേസില്‍ പറഞ്ഞു.

ഞാന്‍ ടൊവിനോയെ അങ്ങനെ ട്രോള് ചെയ്യാറൊന്നുമില്ല. അവനാണ് എന്നെ തേജോവധം ചെയ്യുന്നത്. അവനും എന്റെ ഭാര്യയും ഫുള്‍ ടൈം ക്യാമറ തുറന്ന് വെച്ചിട്ടിരിക്കുകയാണ്. അവളാണ് ആ പൂച്ചയുടെ വീഡിയോ എല്ലാം എടുത്തിട്ടത്. ജമ്പ് എന്ന് പറഞ്ഞത് തന്നെ അവളാണ്. അവളുടെ തൊട്ട് മുന്നേയുള്ള വിഡിയോയും അങ്ങനെ ഒന്നാണ്.

ഞാന്‍ ലുഡോ കളിച്ച് കഴിഞ്ഞു തോറ്റിരിക്കുമ്പോള്‍ അവരെന്നെ കളിയാക്കുന്ന ഒരു വിഡിയോയും അവള്‍ എന്റെ ബര്‍ത്ത് ഡേയ്ക്ക് ഇട്ടിരുന്നു. ബര്‍ത്ത് ഡേയ്ക്ക് ഇങ്ങനത്തെ വീഡിയോ ഇടും, ആനിവേര്‍സറിക്ക് പൂച്ച പിടിക്കുന്ന വീഡിയോ ഇടും. അവസാനം ഞാന്‍ അതിനടിയില്‍ പോയി നീ തീര്‍നെടി തീര്‍ന്നു എന്ന് പറഞ്ഞിട്ട് കമെന്റ് ഇട്ടു.

അപ്പോള്‍ അവള്‍ പറയുകയാണ്, കൂടുതല്‍ അഹങ്കരിക്കേണ്ട അടുത്തത് സുഷിന്റെ പട്ടിയുമായിട്ടുള്ളൊരു എന്‍കൗണ്ടര്‍ ഉണ്ട്, സൗണ്ട് ഡിസൈനന്‍ നിറ്റ്‌സന്റെ പട്ടിയും ആയിട്ടുള്ള എന്‍കൗണ്ടര്‍ ഉണ്ട്. കൂടുതല്‍ വെല്ലുവിളിക്കാന്‍ പോയി കഴിഞ്ഞാല്‍ അവളായാലും ശരി ടൊവിനോ ആയാലും ശരി രണ്ടുപേര്‍ക്കും എന്റെ കരിയര്‍ തന്നെ എന്‍ഡ് ചെയ്യാനുള്ള വീഡിയോസ് അവരുടെ കയ്യിലുണ്ട്,’ ബേസില്‍ ജോസഫ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News