‘എവിടെയായിരുന്നു ഇത്രയും കാലം’, കണ്ടുമുട്ടാന്‍ വൈകിപ്പോയി’

കഴിഞ്ഞ ദിവസമായിരുന്നു നസ്രിയ, ബേസിൽ കോംബോയിൽ ഇറങ്ങിയ ചിത്രം സൂക്ഷ്മദര്‍ശിനി തിയേറ്ററുകളിൽ എത്തിയത്. നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.രണ്ടുപേരുടെയും പല അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സൂക്ഷ്മ ദര്‍ശിനിയുടെ സെറ്റില്‍വെച്ചാണ് നസ്രിയയെ ബേസിൽ ആദ്യമായി കാണുന്നത്. ഇപ്പോഴിതാ ഇതുവരെ വര്‍ക്ക് ചെയ്തതില്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്ത കോ-ആക്ട്രസാണ് നസ്രിയ എന്ന് പറയുകയാണ് ബേസിൽ. ‘ഓഫ് സ്‌ക്രീനിലെ തങ്ങളുടെ കുസൃതിയും അലമ്പുമൊന്നുമല്ല സിനിമയിലുള്ളതെന്നാണ് ബേസിൽ പറഞ്ഞത്. അതേസമയം രണ്ടുപേരുടെയും സ്വഭാവത്തില്‍ ഒരുപാട് സാമ്യതകളുണ്ടെന്നും ബേസില്‍ പറയുന്നു.ഒരു അഭിമുഖത്തിലാണ് ബേസിൽ ഇക്കാര്യം പറഞ്ഞത്.

സിനിമയുടെ പ്രോസസ് വളരെ രസമായിരുന്നു. നസ്രിയയുടെയും തന്റെയും ഒരേ എനര്‍ജിയാണ്. ‘തമ്മില്‍ കണ്ടുമുട്ടാന്‍ വൈകിപ്പോയി, എവിടെയായിരുന്നു ഇത്രയും കാലം’ എന്ന് പരസ്പരം ചോദിക്കാറുണ്ടായിരുന്നു എന്നും ബേസിൽ പറയുന്നു .

also read: ‘ഷൂട്ടിങ്ങിനു പോകുമ്പോൾ അവരൊക്കെ തിരിച്ചറിയുന്നുണ്ട്, അതിൽ സന്തോഷം’
മുൻപ് നേരിട്ടറിയില്ലെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കുകയും സുഹൃത്തുക്കള്‍ വഴി അറിയുകയും ചെയ്തിരുന്നു. ഇരുവരും ഒന്നിച്ച് ഒരു സിനിമ ചെയ്യണമെന്ന് പലരും ഇവരോട് പലതവണ പറഞ്ഞിട്ടുണ്ട് എന്നും . ഇവരൊക്കെ അതിനുള്ള ശ്രമങ്ങള്‍ മുന്‍പ് നടത്തിയിട്ടുമുണ്ട് എന്നുമാണ് ബേസിൽ പറഞ്ഞത്.അത് സൂക്ഷ്മ ദര്‍ശിനിയിലൂടെ നടന്നിരിക്കുകയാണ് ബേസിൽ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration