സഹോദരിയുടെ മകന്‍ ‘മെയില്‍ ഷോവനിസ്റ്റാ’ണോയെന്ന് സംശയമുണ്ട്, രസകരമായി അനുഭവം പങ്കുവച്ച് ബേസില്‍ ജോസഫ്

ജയ ജയ ജയ ജയ ഹേയില്‍ തനിക്കായി ആകെ കൈയ്യടിച്ചത് ചേച്ചിയുടെ മകനാണെന്ന് ബേസില്‍ ജോസഫ്. അത് കണ്ടപ്പോള്‍ അവനൊരു ‘മെയില്‍ ഷോവനിസ്റ്റ്’ ആണോയെന്ന് നല്ല സംശയം തോന്നിയെന്നാണ് ബേസില്‍ രസകരമായി പറയുന്നത്. കൈരളി ടിവിക്ക് വിഷുദിനത്തില്‍ നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ തമാശ നിറഞ്ഞ ഈ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്.

Also Read: അച്ഛനുവേണ്ടി അന്ത്യകര്‍മങ്ങള്‍ ചെയ്തത് അമൃതയും അഭിരാമിയും; മൃതദേഹത്തോടൊപ്പം അച്ഛന്റെ പ്രിയപ്പെട്ട ഓടക്കുഴലും

സിനിമയില്‍ ദര്‍ശനയെ തല്ലുമ്പോഴും പാത്രം എടുത്തെറിയുമ്പോഴുമെല്ലാം തീയേറ്റര്‍ മൊത്തം നിശബ്ദമായിരുന്നു. പക്ഷെ ഒരാള്‍ മാത്രം കൈകൊട്ടി ‘മാമ കമോണ്‍, യെസ്, അല്ല പിന്നെ, കൊടുക്ക് അവള്‍ക്ക്’ എന്നെല്ലാം പറഞ്ഞ് പിന്തുണച്ചു. ചേച്ചിയുടെ മകനായിരുന്നു ഈ നിലയില്‍ ഈ സിനിമയില്‍ തന്നെ പിന്തുണച്ചതെന്നാണ് രസകരമായി ബേസില്‍ പറഞ്ഞിരിക്കുന്നത്.

ദര്‍ശന തന്നെ ചവിട്ടിയപ്പോള്‍ ചേച്ചിയുടെ രണ്ടാമത്തെ മകന്‍ കൈയ്യടിച്ചെന്നും ബേസില്‍ പറയുന്നു. തനിക്ക് തല്ല് കിട്ടിയപ്പോള്‍ ചേച്ചിയുടെ മൂത്ത മകന് മാത്രമായിരുന്നു വിഷമമെന്നും, ബാക്കിയുള്ളവരെല്ലാം എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചുവെന്നും ബേസില്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. കുടുംബത്തിലെ ഏക ഫാനാണല്ലെ എന്ന ചോദ്യത്തിന് അവന്‍ മാത്രമാണ് എനിക്ക് വേണ്ടി കൈയ്യടിച്ചതെന്നും ബേസില്‍ പറയുന്നുണ്ട്.

Also Read: എന്റെ സോപ്പാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്, അല്ലാതെ എന്നെയല്ല, തുറന്നടിച്ച് നടി ഐശ്വര്യ ഭാസ്‌കരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News