കേരള ക്രിക്കറ്റ് ലീഗിനൊരുങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; ടീമിനെ നയിക്കാൻ ഐപിഎൽ താരം ബേസില്‍ തമ്പി

Kochi Blue Tigers

കേരള ക്രിക്കറ്റ് ലീഗിനൊരുങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ടീം ക്യാപ്റ്റനായി ഐപിഎൽ താരം ബേസില്‍ തമ്പി എത്തും. രഞ്ജി ട്രോഫി താരം സെബാസ്റ്റ്യന്‍ ആന്റണിയെ മുഖ്യ പരിശീലകനായും പ്രഖ്യാപിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ലോഗോ സംവിധായകന്‍ ബ്ലസി പ്രകാശനം ചെയ്തു.

Also Read; തിരക്കഥയുടെ ഭാഗമായി വില്ലന്മാര്‍ ഉണ്ടാകാം, പക്ഷേ സിനിമ വ്യവസായ രംഗത്ത് വില്ലന്മാര്‍ ഉണ്ടാകാന്‍ പാടില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

കളിക്കളത്തിലേക്ക് ഇറങ്ങാൻ തയ്യാറെക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് കരുത്ത് പകരാൻ ബേസില്‍ തമ്പി ടീം ക്യാപ്റ്റനായും സെബാസ്റ്റ്യന്‍ ആന്റണി മുഖ്യപരിശീലകനായും എത്തും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ബ്ലസിയും, ടീം ഉടമ സുഭാഷ് മാനുവലും ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ ടീമിന്റെ ലോഗോയും പുറത്തിറക്കി.

Also Read; “അച്ഛന്റെ മരണശേഷം എനിക്കും ദുരനുഭവമുണ്ടായി…”: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വെളിപ്പെടുത്തലുമായി സോണിയ തിലകൻ

കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മികച്ച മത്സരം കാണുവാനുള്ള അവസരമൊരുക്കുവാന്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് സാധിക്കുമെന്നും സംവിധായകന്‍ ബ്ലസി പറഞ്ഞു. സെപ്റ്റംബർ 2 മുതൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News