ക്രിസ്‌മസിന്‌ ബസിലിക്ക തുറക്കും; മാർപാപ്പയുടെ പ്രതിനിധി മടങ്ങി

രണ്ടാംവട്ടവും എത്തിയ മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ആർച്ച്‌ ബിഷപ് സിറിൽ വാസിൽ കൂടിക്കാഴ്‌ചകൾ പൂർത്തിയാക്കി മടങ്ങി. ഏകീകൃത കുർബാനയെച്ചൊല്ലി എറണാകുളം–അങ്കമാലി അതിരൂപതയിൽ നടന്നിരുന്ന തർക്കം പരിഹരിക്കാനായിരുന്നു മാർപാപ്പയുടെ പ്രതിനിധി വന്നത്. നിർദേശങ്ങൾ മാർപാപ്പയുമായി ക്രിസ്‌മസിനുശേഷമായിരിക്കും ചർച്ച ചെയ്യുക.

ALSO READ: അപൂര്‍വ രോഗം ബാധിച്ചവരെ ചേര്‍ത്തുനിര്‍ത്തി മന്ത്രി വീണാ ജോർജ്‌; ക്രിസ്തുമസ് ആശംസ വൈറലാകുന്നു

മാർപാപ്പയുടെ നിർദേശത്തിനനുസരിച്ച് ക്രിസ്‌മസിന്‌ പാതിരാകുർബാന അൾത്താര അഭിമുഖമായി നടത്തി സെന്റ്‌ മേരീസ്‌ ബസിലിക്ക തുറക്കാൻ വൈദികർ ധാരണയായതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. പഴയതുപോലെ ജനാഭിമുഖമായി തുടർന്നുള്ള ക്രിസ്‌മസ്‌ ദിനത്തിലെ മറ്റു കുർബാനകളെല്ലാം നടത്താനുമാണ്‌ തീരുമാനം. ഇത്‌ നടപ്പാക്കാൻ അൽമായ സംഘടനകളുമായി ചർച്ച നടത്താൻ ആലോചനയുണ്ട്. തീരുമാനമായാൽ തിരുപ്പിറവിസമയത്തെ ഏകീകൃത കുർബാന അതിരൂപത അപ്പോസ്‌തലിക്‌ അഡ്‌മിനിസ്‌ട്രേറ്റർ ബോസ്‌കോ പുത്തൂരാകും ചൊല്ലുക.

ALSO READ: കൊല്ലത്തിന്റെ സമഗ്ര വികസന കാഴ്‌ചപ്പാടുമായി നവകേരള സദസ്

ആർച്ച്‌ ബിഷപ് സിറിൽ വാസിൽ സമർപ്പിക്കുന്ന നിർദേശങ്ങളിൽ സ്ഥിരമായി കുർബാനക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ മാർപാപ്പയുടെ അഭിപ്രായംകൂടി പരിഗണിച്ച്‌ സിറോ മലബാർ സഭയുടെ അടുത്ത സുന്നഹദോസിലാകും തീരുമാനിക്കുക. സഭയുടെ അടുത്ത ആർച്ച്‌ ബിഷപ്പിനെ തീരുമാനിക്കാനുള്ള സുന്നഹദോസിലാകും ഇതും ചർച്ച ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News