നിയമനത്തട്ടിപ്പ് കേസ്; ബാസിത് അറസ്റ്റിൽ

നിയമനത്തട്ടിപ്പ് കേസില്‍ പ്രതിയായ ബാസിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു . മഞ്ചേരിയില്‍ നിന്ന് കന്‍റോണ്‍മെന്‍റ് പൊലീസ് സംഘമാണ് ബാസിത്തിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ബാസിത് ഹാജരായിരുന്നില്ല.

also read:അഖില്‍ മാത്യു നല്‍കിയ പരാതി; അന്വേഷണം ഗൂഢാലോചനയിലേക്ക്

അതേസമയം, ഹരിദാസൻ സെക്രട്ടറിയേറ്റ് അനക്സ് രണ്ട് പരിസരത്ത് വെച്ച് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞത് നുണയാണെന്ന് ഹരിദാസന്‍ കുറ്റസമ്മതം നടത്തിയിരിന്നു.  ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഉയര്‍ന്നതിന് പിന്നാലെ തന്നെ ഹരിദാസന്‍റെ മൊ‍ഴികളിലെ വൈരുധ്യങ്ങള്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൈരളി ന്യൂസ് പത്തനംതിട്ടയിലെ വിവാഹ ചടങ്ങിലെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. ഇതിന് പിന്നാലെ ഹരിദാസന്‍ വീണ്ടും മൊ‍ഴി മാറ്റി. തിരുവനന്തപുരത്ത് വെച്ച് പണം നല്‍കിയെന്നും എന്നാലത് വാങ്ങിയത് അഖില്‍ മാത്യു ആണോയെന്ന്  തനിക്ക് ഉറപ്പില്ല എന്നായിരുന്നു ഹരിദാസന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News