മുതിർന്ന സിപിഐഎം നേതാവും എംപിയുമായിരുന്ന ബസുദേവ് ആചാര്യ അന്തരിച്ചു

മുതിർന്ന സിപിഐ എം നേതാവും എംപിയുമായിരുന്ന ബസുദേബ് ആചാര്യ അന്തരിച്ചു. എൺപത്തൊന്ന് വയസായിരുന്നു. ഹൈദരാബാദിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.

Also read:‘ഞങ്ങള്‍ പലസ്‌തീനൊപ്പം’; സോഷ്യല്‍ മീഡിയയില്‍ വൈറലായി സിപിഐഎം ബാനര്‍

മുതിർന്ന ട്രേഡ് യൂണിയൻ നേതാവായിരുന്ന ആചാര്യ 2004 മുതൽ ലോക്‌സഭയിലെ സിപിഐ എം ഗ്രൂപ്പ് നേതാവായിരുന്നു. പശ്ചിമ ബംഗാളിലെ ബങ്കുരയിൽ നിന്നുള്ള എംപിയായിരുന്നു ബസുദേബ് ​​ആചാര്യ. 1984 മുതൽ 2014 വരെ തുടർച്ചയായി 9 തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഐഎം മുൻ കേന്ദ്രകമ്മിറ്റി അം​ഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News