വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റേയും മകന്റേയും ആത്മഹത്യക്കിടയാക്കിയ പണമിടപാടില്‍ പരാതികള്‍ കെപിസിസി പുറത്തുവിടണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ഗഗാറിന്‍. ആത്മഹത്യാ കുറിപ്പ് പുറത്തുവരണം.
ജില്ലയിലാകെ കോണ്‍ഗ്രസ് നടത്തിയ സഹകരണ നിയമന പണംതട്ടിപ്പില്‍ മുഴുവന്‍ വസ്തുതകളും പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. കോഴയിടപാടില്‍ പങ്കാളിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തില്‍ ബത്തേരിയില്‍ നടന്ന വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read Also: ‘അംബേദ്കറോടുള്ള അമിത് ഷായുടെ പുച്ഛം ചാതുർവർണ്യത്തിൽ നിന്നുള്ള സവർണബോധം’: മുഖ്യമന്ത്രി പിണറായി വിജയൻ
സ്വാതന്ത്ര്യ മൈതാനിയില്‍ നടന്ന യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗം സുരേഷ് താളൂര്‍, പിആര്‍ ജയപ്രകാശ്, പികെ രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അതിനിടെ, ബത്തേരി സഹകരണ ബാങ്ക് നിയമന കോഴയില്‍ വീണ്ടും പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നു. ഭാര്യക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ പണം തട്ടിച്ചെന്ന് മൂലങ്കാവ് സ്വദേശി കെകെ ബിജു വെളിപ്പെടുത്തി. നേതാക്കള്‍ക്ക് വേണ്ടിയെന്ന് പറഞ്ഞ് എന്‍എം വിജയന്‍ പണം വാങ്ങി എന്നും ബിജു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here