വയനാട്‌ മൂലങ്കാവ് സ്കൂളിലെ റാഗിങ്; 6 വിദ്യാർത്ഥികളെ പ്രതിചേർത്ത് കേസെടുത്ത് ബത്തേരി പൊലീസ്

വയനാട്‌ മൂലങ്കാവ് സ്കൂളിൽ റാഗിംഗ്‌ മർദ്ദനം നടന്നെന്ന പരാതിയിൽ 6 വിദ്യാർത്ഥികളെ പ്രതിചേർത്ത് ബത്തേരി പോലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച പത്താം ക്ലാസ്‌ വിദ്യാർത്ഥി ശബരീനാഥനെ സഹപാഠികൾ അക്രമിച്ച സംഭവത്തിലാണ്‌ പോലീസ്‌ നടപടി. അസഭ്യം പറയൽ, മർദനം, ആയുധം കൊണ്ട് പരിക്ക് ഏൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ്‌ എഫ്‌ഐആർ.

Also Read; മുത്തശ്ശിയെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി; വീണ്ടും കമ്പിവടി കൊണ്ട് മുത്തശ്ശിയുടെ തലക്കടിച്ചു, കൊച്ചുമകൻ അറസ്റ്റിൽ

സംഭവത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 2 വിദ്യാർത്ഥികളെ സ്കൂൾ അച്ചടക്ക സമിതി സസ്പെൻസ് ചെയ്തിരുന്നു. പരിക്കേറ്റ ശബരീനാഥൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. സംഭവത്തിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും വകുപ്പ്‌തല നിർദ്ദേശം നൽകിയിരുന്നു.

Also Read; അങ്കമാലിയിൽ കിടപ്പുമുറിയ്ക്ക് തീപിടിച്ച് വെന്തുമരിച്ച മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News