ബത്തേരി കോഴക്കേസ്; ശക്തമായ തെളിവുകളുമായി അന്വേഷണ സംഘത്തിന്റെ കുറ്റപത്രം

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് ബിജെപി കോഴ നല്‍കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 348 പേജുള്ള കുറ്റപത്രത്തില്‍ 83 സാക്ഷികളും, 62 ഡോക്യുമെന്റുകളും, 12 മൊബൈല്‍ ഫോണും ഉള്‍പ്പെടുന്നു. ശക്തമായ ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളുമുള്ളതാണ് കുറ്റപത്രം.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സി കെ ജാനുവും ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തതോടെ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായിരുന്നു. ക്രിമിനല്‍ നടപടി 41 എ പ്രകാരം നോട്ടീസ് അയച്ച് പ്രതികളെ വിളിപ്പിച്ച് ചോദ്യം ചെയ്തതോടെ സാങ്കേതികമായി അറസ്റ്റ് നടപടികളും കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. അന്വേഷണ സംഘം ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

READ ALSO:നടൻ സുരേഷ് ഗോപി കേരളത്തിന് അപമാനം; മാധ്യമ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐ

35 ലക്ഷം രൂപ ജാനുവിന് കോഴ നല്‍കിയെന്നാണ് കേസ്. 10 ലക്ഷം രൂപ തിരുവനന്തപുരത്തും 25 ലക്ഷം ബത്തേരിയിലെ റിസോര്‍ട്ടിലും കൈമാറിയെന്ന് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നു. ഇത് തെളിയിക്കുന്നതിനായി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുമായി വിവിധ ഘട്ടങ്ങളില്‍ നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തുവിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തി. തെളിവുകളും ലഭിച്ചു. കോടതി ഉത്തരവ് പ്രകാരം ഫോണ്‍ സംഭാഷണം പരിശോധിച്ചതില്‍ ശബ്ദം സുരേന്ദ്രന്റേതാണെന്ന് വ്യക്തമായി. കോഴ നല്‍കിയതിന് ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. പ്രസീതയും ജെആര്‍പിയുടെ മറ്റു രണ്ട് നേതാക്കളും കോടതിയില്‍ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്.

READ ALSO:സെഞ്ച്വറിയില്‍ അര്‍ധ സെഞ്ച്വറി, ഇതിഹാസമായി കൊഹ്ലി; സച്ചിന്റെ റെക്കോഡ് തകര്‍ത്തു

കേസില്‍ സുരേന്ദ്രന്‍ ഒന്നും, ജാനു രണ്ടും, ബിജെപി വയനാട് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ മൂന്നാം പ്രതിയുമാണ്. പണം കൊടുത്ത് സ്ഥാനാര്‍ഥിയാക്കല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയാണ് സുരേന്ദ്രനും പ്രശാന്തിനുമെതിരെയുള്ള കുറ്റങ്ങള്‍. പണം വാങ്ങി സ്ഥാനാര്‍ഥിയാകല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയാണ് ജാനുവിനെതിരെയുള്ള കുറ്റങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News