ബത്തേരി അര്‍ബന്‍ ബാങ്ക് തെരെഞ്ഞെടുപ്പ്; വയനാട് ഡി സി സിയില്‍ തമ്മിലടി

സെപ്റ്റംബര്‍ 9 ന് നടക്കുന്ന സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വയനാട് ഡി സി സിയില്‍ പൊട്ടിത്തെറിയും കലാപവും. നേരത്തേ രൂക്ഷമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അര്‍ബന്‍ ബാങ്ക് ഭരണസമിതിയിലെ കോണ്‍ഗ്രസ് ഡയറക്ടര്‍മാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഭരണസമിതിയെ പിരിച്ചുവിടുകയും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തിരുന്നു.

Also Read: അഞ്ച് ലക്ഷത്തോളം ഓണക്കിറ്റുകള്‍ വിതരണം ചെയ്തു; മന്ത്രി ജി ആര്‍ അനില്‍

ബാങ്കില്‍ നടന്ന നിയമന അഴിമതിയിലായിരുന്നു തര്‍ക്കങ്ങള്‍.അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടുകൂടെ മത്സരിക്കാനുള്ള മത്സരം കോണ്‍ഗ്രസിനകത്ത് വന്‍ കലാപം സൃഷ്ടിച്ചിരിക്കുകയാണ്.സമവായത്തിന് കെപിസിസി നേതൃത്വം ജനറല്‍ സെക്രട്ടറി പി എം നിയാസിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ വയനാട്ടിലേക്ക് ആയച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കന്മാരുമായി സംസാരിച്ച് കെപിസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ് പാനലില്‍ നിന്ന് മത്സരിക്കാനുള്ള 13 പേരുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കുകയും ചെയ്തു.

Also Read: തൃശൂരില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എന്നാല്‍ ഈ പട്ടികക്ക് വിരുദ്ധമായി കെപിസിസി മെമ്പറും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കെ ഇ വിനയന്‍, ബത്തേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ രാധ രവീന്ദ്രന്‍, മുന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എലിസബത്ത് ടീച്ചര്‍ എന്നിവര്‍ നോമിനേഷന്‍ പിന്‍ വലിച്ചിട്ടില്ല.ഇതിനായുള്ള സമയം കഴിയുകയും ചെയ്തു.കെപി സി സി യുടെ നിര്‍ദ്ദേശം കെപിസിസി മെമ്പര്‍ തന്നെ തള്ളിയത് കോണ്‍ഗ്രസില്‍ വന്‍ ഭിന്നതക്കും ഗ്രൂപ്പ് പോരിനും കാരണമായിരിക്കുകയാണ്.ഇതിനിടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വേണ്ട പരിഗണന ലഭിച്ചില്ലെന്ന് മുസ്ലിം ലീഗും പരാതിയുന്നയിച്ചു.കെ പി സി സി നിര്‍ദ്ദേശം തള്ളിയതില്‍ വിമത സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.അതേ സമയം പ്രശ്‌നത്തില്‍ എന്‍ ഡി അപ്പച്ചനെതിരെ എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ രംഗത്തെത്തിയതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News