വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റേയും മകന്റേയും മരണത്തിനിടയാക്കിയ ബത്തേരി ബാങ്ക് നിയമന അഴിമതിയില്‍ വിജിലന്‍സ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജില്ലാ വിജിലന്‍സ് വിഭാഗം സോഴ്‌സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രാഥമികാന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് ഉത്തരവുണ്ടായത്. അതെസമയം പൊലീസില്‍ ലഭിച്ച പരാതികളിലുള്ള അന്വേഷണവും തുടരുകയാണ്.
ALSO READ: ശൈലജ ടീച്ചറെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസ്; ഒരാള്‍ അറസ്റ്റില്‍
രണ്ട് പരാതികളില്‍ ബത്തേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പരാതി നല്‍കിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വന്‍ തുക എന്‍ എം വിജയന് ബാധ്യതയാകാനുള്ള സാഹചര്യം വിശദമായി പൊലീസ് പരിശോധിക്കുകയാണ്. പതിനൊന്ന് അക്കൗണ്ടുകളുള്ള വിജയന് മൂന്ന് അക്കൗണ്ടുകളില്‍ മാത്രം 1.5 കോടിയുടെ ബാധ്യതയുണ്ട്. സമീപകാലത്ത് നടത്തിയ പണമിടപാടുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.ബാങ്കുകള്‍ക്ക് സ്റ്റേറ്റ്‌മെന്‍ഡ് വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പല പണമിടപാടുകള്‍ക്കും എന്‍ എം വിജയന്‍ ഇടനിലക്കാരനായി നിന്നിട്ടുള്ളതായി തെളിവുകള്‍ പുറത്തുവന്നിരിന്നു.പണം വാങ്ങിയ നേതാക്കള്‍ കയ്യൊഴിഞ്ഞതോടെ ബാധ്യതകള്‍ ഇദ്ദേഹത്തിന് ഏറ്റെടുക്കേണ്ടതായി വന്നു. ഇവ ഒത്തുതീര്‍ക്കാനുള്ള ശ്രമം നടത്തുകയും എന്നാല്‍ സാധിക്കാത്ത വന്നതോടെ ആത്മഹത്യചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. പണമിടപാടില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ മൊഴികളില്‍ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. കഴിഞ്ഞദിവസവും പുതിയ പരാതികളെത്തിയിരുന്നു. വിജിലന്‍സ് പ്രാഥമികാന്വേഷണം ഇന്ന് ആരംഭിക്കും. പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകളും പരാതികളും വിജിലന്‍സും പരിശോധിച്ചുവരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here