ബാറ്റ് ചെയ്യുന്നതിനിടെ പുറത്താക്കിയതില്‍ പക; ബൗളറെ ശ്വാസംമുട്ടിച്ച് കൊന്ന് ബാറ്റര്‍

ബാറ്റിംഗിനിടെ പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ ബൗളറെ കൊലപ്പെടുത്തി ബാറ്റര്‍. ഉത്തര്‍പ്രദേശില്‍ നടന്ന സൗഹൃദമത്സരമാണ് അവസാനം കൊടുംക്രൂരതയില്‍ കലാശിച്ചത്. കാന്‍പൂരില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്പിന്‍ ബൗളറായ സച്ചിനാണ് കൊല്ലപ്പെട്ടത്.

Also Read- ‘ധീരജ് കൊലക്കേസ് പ്രതി നിഖില്‍ പൈലി നിരപരാധിയെന്നാണ് പാര്‍ട്ടി നിലപാട്; ഭാരവാഹിയാണോ എന്നറിയില്ല’: വി.ഡി സതീശന്‍

കാന്‍പൂരിലെ ഗാദംപൂരില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് ക്രിക്കറ്റ് മത്സരം നടന്നത്. മത്സരത്തിനിടെ ഹര്‍ഗോവിന്ദ് എന്ന ബാറ്ററെ സച്ചിന്‍ പുറത്താക്കി. ഇതിന്റെ വൈരാഗ്യത്തില്‍ സഹോദരന്റെ സഹായത്തോടെ ഹര്‍ഗോവിന്ദ് സച്ചിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Also read- ‘സുധാകരനെതിരെ ഒന്നും പറയുന്നില്ല; തെറ്റിനെതിരെ നടപടിയെടുക്കുന്ന എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കുന്നു’; വിമര്‍ശിച്ച് പി.ജയരാജന്‍

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ സച്ചിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല നടത്തിയ ശേഷം ഹര്‍ഗോവിന്ദും സഹോദരനും ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ കണ്ടെത്താനായി തെരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ് പറയുന്നു. സച്ചിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും എസിപി ദിനേഷ് ശുക്ല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News