വാഹനത്തിൽ നിന്നും ബാറ്ററി മോഷണം: ഒളിവിലായിരുന്ന മൂന്നാം പ്രതി പിടിയിൽ

പിക് അപ്പ്‌ വാനിൽ നിന്നും ബാറ്ററി മോഷ്ടിച്ചു കടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയും പിടിയിൽ. കൂടൽ പൊലീസ് ജൂലൈ ഒന്നിന് രജിസ്റ്റർ ചെയ്ത കേസിൽ കൂടൽ സ്റ്റേഡിയം ജംഗ്ഷനിൽ മിച്ചഭൂമി പുത്തൻവീട്ടിൽ അഖിൽ പുഷ്പൻ (27) ആണ് അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ആകെ നാലു പ്രതികളുള്ള കേസിൽ ഒന്നും രണ്ടും പ്രതികളെ ജൂലൈ ഒന്നിന് തന്നെ പൊലീസ് പിടികൂടിയിരുന്നു. നാലാം പ്രതിയെ മൂന്നാം തിയതിയും അറസ്റ്റ് ചെയ്തു.കൂടൽ കടുവന്നൂർ സന്തോഷ്‌ വിലാസത്തിൽ സന്തോഷിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ജൂൺ 29 ന് രാത്രിയാണ് വാടകയ്‌ക്കെടുത്ത പെട്ടി ഓട്ടോയിൽ 8000 രൂപ വിലവരുന്ന ബാറ്ററിയും പഴങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പെട്ടികളും മോഷ്ടിച്ചു കടത്തിയത്. പ്രതികളുടെ കുറ്റസമ്മതമൊഴിപ്രകാരം, കലഞ്ഞൂരുള്ള ആക്രിക്കടയിൽ നിന്നും ബാറ്ററി കണ്ടെടുത്തിരുന്നു.

also read; ബിജെപി നേതാവിനെ കൊന്ന് മൃതദേഹം നദിയില്‍ എറിഞ്ഞു; ഭര്‍ത്താവ് അറസ്റ്റില്‍

ബാറ്ററിയും മറ്റും കടത്തുന്നതിനായി വാടകയ്‌ക്കെടുത്ത പെട്ടി ഓട്ടോ ഉടമസ്ഥന് തിരികെ നൽകിയശേഷം അഖിൽ ഒളിവിൽ പോകുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഈ വാഹനം പൊലീസ് പിടിച്ചെടുത്തു. അഖിലിന് വേണ്ടി നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് ഉണ്ടെന്ന് അറിഞ്ഞ് അവിടെയെത്തി ഇന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്നുച്ചയ്ക്ക് അറസ്റ്റ്   രേഖപ്പെടുത്തി. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമത്തിന് എടുത്തത് ഉൾപ്പെടെ കൂടൽ പൊലീസ്
രജിസ്റ്റർ ചെയ്ത 5 ക്രിമിനൽ കേസുകളിൽ പ്രതിയാണ് അഖിൽ. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടൽ പൊലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എസ് ഐ ഷെമിമോൾ, സി പി ഓമാരായ അനൂപ്, ഫിറോസ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

also read; ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കുന്നവർക്ക്‌ ഇന്ത്യയെ സ്നേഹിക്കാനാവില്ല, മണിപ്പൂരിനെ തിരിച്ചുകൊണ്ടുവരും: രാഹുൽ ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News