ബാവൻസ് ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ ജേക്കബ് ചെറിയാൻ അന്തരിച്ചു

Jacob Cherian

ബാവൻസ് ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ കോട്ടയം താഴത്തങ്ങാടി പുളിക്കൽ ജേക്കബ് ചെറിയാൻ (ജെ സി ബാവൻ) അന്തരിച്ചു. 93 വയസായിരുന്നു. മൃതശരീരം ശനിയാഴ്ച രാവിലെ 9 ന് വീട്ടിൽ എത്തിക്കും. ഉച്ചക്ക് 1.30നു വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം സംസ്കാരം കോട്ടയം സി എസ് ഐ കത്തീഡ്രലിൽ.

Also Read: നടൻ മോഹൻരാജിൻ്റെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി അനുശോചിച്ചു

കളർ ഫോട്ടോഗ്രാഫി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ജെ സി ബാവൻ ആണ്. ഫോട്ടോഗ്രാഫി രംഗത്ത് അസംസ്കൃത വസ്തുക്കൾക്ക് കടുത്ത ക്ഷാമം നേരിട്ടിരുന്ന കാലത്തു വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത് ഉപയോഗിച്ചാണ് ഇദ്ദേഹം ഈ മേഖലയിലെ ഒന്നാമനായത്. ഫോട്ടോ സ്റ്റുഡിയോകൾക്ക് പുറമേ ബാവൻസ് ബിൽഡേഴ്സ് & ഡവലപേഴ്സ്, വസ്ത്ര വ്യാപാര ശാലയായ തരംഗ സിൽക്സ് എന്നിവയുടെയും ഫൗണ്ടർ ചെയർമാനാണ്.

Also Read: ‘നഷ്ടമായത് കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ അവസരം ലഭിച്ച അപൂര്‍വ്വം നടന്മാരില്‍ ഒരാളെ’; മോഹന്‍രാജിനെ അനുസ്മരിച്ച് മന്ത്രി സജി ചെറിയാന്‍

ദി സൗത്ത് ഇന്ത്യൻ ഫോട്ടോഗ്രാഫിക് ട്രേഡ് & അലേയ്ഡ് അസോസിയേഷൻ എന്ന സംഘടനയുടെ സൗത്ത് ഇന്ത്യൻ പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News