ബുണ്ടസ് ലീഗ ഫുട്ബാളിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഹോഫൻ ഹൈമിനെ ബയേൺ തകർത്തത്. ലിറോയ് സനെ ഇരട്ട ഗോൾ നേടി. ഇംഗ്ലീഷ് സൂപ്പർ താരം ഹാരി കെയിൻ, സെർജി നാബറി, റാഫേൽ ഗ്വറിറോ എന്നിവരും ഗോൾ നേടി. ഇതോടെ പോയിന്റ് പട്ടികയിലും ബയേൺ ഒന്നാമതായി. ഇ പി എല്ലിൽ ആഴ്സ്നൽ 2-1 ന് ടോട്ടനത്തെ തോൽപ്പിച്ചു.
also read: ‘സ്വാഗതം ലഗാറ്റോര്‍’; മോണ്ടിനെഗ്രോ താരത്തെ ടീമിലെത്തിച്ച് മഞ്ഞപ്പട
അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മോണ്ടിനെഗ്രിന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഡുഷാന്‍ ലഗേറ്ററുമായി കരാര്‍ ഒപ്പിട്ടു. 2026 മെയ് വരെ കരാറുണ്ടാകും. യൂറോപ്പിലുടനീളമുള്ള വിവിധ ക്ലബുകള്‍ക്കായി 30കാരന്‍ 300 മത്സരങ്ങള്‍ക്ക് ബൂട്ട് കെട്ടിയിട്ടുണ്ട്. അണ്ടര്‍-19, അണ്ടര്‍-21, സീനിയര്‍ തലങ്ങളില്‍ മോണ്ടിനെഗ്രോ ദേശീയ ടീമിനെയും ലഗാറ്റോര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.
2011ല്‍ മോണ്ടിനെഗ്രോ ക്ലബ് എഫ്കെ മോഗ്രെനിലാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. കരിയറില്‍ 10 ഗോളുകള്‍ നേടിയിട്ടുണ്ട്. അദ്ദേഹം ഉടന്‍ തന്നെ മഞ്ഞപ്പടയോടൊപ്പം ചേരുകയും പരിശീലനം ആരംഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രതിരോധത്തിലെ അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലായ്മ ടീമിന്റെ പ്രതിരോധ ഘടനയ്ക്ക് കൂടുതല്‍ വഴക്കം നല്‍കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here