‘ബസൂക്ക’ അവസാന ഘട്ട ചിത്രീകരണം കൊച്ചിയിൽ

മമ്മൂട്ടി നായകനാകുന്ന ‘ബസൂക്ക’ അവസാന ഘട്ട ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ഡിനോ ഡെന്നിസ് ആണ് സംവിധാനം. കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്. തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി ഏബ്രഹാം എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഇനി ചിത്രീകരിക്കാനുള്ളത് ഗൗതം വാസുദേവ മേനോൻ പങ്കെടുക്കുന്ന രംഗങ്ങളാണ്. ഗയിം ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ALSO READ: വലയെറിഞ്ഞത് കായലിലല്ല, മലയാളികളുടെ മനസ്സിൽ… അനശ്വര ഗാന രചയിതാവ് പി ഭാസ്കരൻ്റെ ഓർമയ്ക്ക് ഇന്ന് 17 വയസ്

സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ്, ദിവ്യാ പിള്ള, ഐശ്യര്യാ മേനോൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ALSO READ: ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍; വൈറലായി ജ്യോതികയുടെ ചിത്രങ്ങള്‍

നിമേഷ് രവി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ സംഗീത സംവിധാനം മിഥുൻ മുകുന്ദ് ആണ് ചെയ്യുന്നത്. എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും കലാസംവിധാനം അനീസ നാടോടിയും കോസ്റ്റ്യും ഡിസൈൻ സമീറ സനീഷുമാണ്. മേക്കപ്പ് ജിതേഷ് പൊയ്യയാണ് നിർവഹിക്കുന്നത്. സുജിത് ആണ് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. ഷെറിൻ സ്റ്റാൻലിയും പ്രതാപൻ കല്ലിയൂരും ആണ് പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ്.  സഞ്ജു.ജെ.കൊച്ചി ആണ് പ്രൊഡക്ഷൻ കൺട്രോളർ. ഫോട്ടോ ബിജിത്ത് ധർമ്മടവും പിആർഒ വാഴൂർ ജോസുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News