‘കൂളിംഗ് ഗ്ലാസും നീട്ടി വളർത്തിയ മുടിയും’, ഇതുവരെ കാണാത്ത ക്ലാസ് ലുക്കിൽ മമ്മൂട്ടി; ബസൂക്കയുടെ പുതിയ അപ്‌ഡേറ്റ്

ലുക്ക് കൊണ്ട് തന്നെ തോൽപ്പിക്കാൻ ആവില്ല മക്കളെ എന്ന വാക്ക് അന്വർഥമാകും വിധം നിരന്തരമായി പുതുക്കലിന് വിധേയനാകുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ബസൂക്കയുടെ പുതിയ അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് താരം.

ALSO READ: 15.24 കോടി വിലയുള്ള മുംബൈയിലെ ആഡംബര ഫ്ലാറ്റുകള്‍ ഒറ്റയടിക്ക് വിറ്റ് രണ്‍വീര്‍ സിംഗ്, താരത്തിന് എന്ത് സംഭവിച്ചു?

കൂളിംഗ് ഗ്ലാസും വച്ച് മുടി നീട്ടി വളർത്തി ഇതുവരെ കാണാത്ത ഒരു ലുക്കിലാണ് മമ്മൂക്ക ചിത്രത്തിൽ ഉള്ളതെന്നാണ് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ പോസ്റ്ററിന് ഇപ്പോൾ ലഭിക്കുന്നത്. നിമിഷ നേരങ്ങൾക്കുള്ളിലാണ് ബസൂക്കയുടെ പോസ്റ്റർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

അതേസമയം, മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ബസൂക്ക. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. ആക്ഷന് പ്രധാനയം നൽകുന്നതാണ് സിനിമയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും വ്യക്തമായിരുന്നു. ഇപ്പോഴിതാ മമ്മൂക്ക പുറത്തുവിട്ട ബസൂക്കയുടെ പുതിയ പോസ്റ്ററും അത് തന്നെയാണ് വെളിപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News