ഇവരും ആ നൂറുപേരിൽ; ബിബിസിയുടെ പ്രചോദനാത്മക വനിതകളിൽ ഇടംനേടി മൂന്ന് ഇന്ത്യക്കാർ

BBC

ബിബിസിയുടെ 2024ലെ ഏറ്റവും സ്വാധീനവും പ്രചോദനവും നൽകുന്ന 100 വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ ഇടം നേടി. സാമൂഹിക പ്രവർത്തക അരുണ റോയ്, ഗുസ്തിക്കാരിയായി മാറിയ രാഷ്ട്രീയനേതാവ് വിനേഷ് ഫോഗട്ട്, ശവസംസ്കാര ചടങ്ങുകളുടെ പയനിയർ പൂജ ശർമ്മ എന്നിവരാണ് ഇത്തവണ പട്ടികയിൽ ഇടം നേടിയിരിക്കുന്ന ഇന്ത്യൻ വനിതകൾ.ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് ഹോളിവുഡ് നടി ഷാരോൺ സ്റ്റോൺ, ബലാത്സംഗത്തെ അതിജീവിച്ച ജിസെലെ പെലിക്കോട്ട്, സമാധാന നോബൽ ജേതാവ് നാദിയ മുറാദ്, കാലാവസ്ഥാ പ്രവർത്തക അഡെനികെ ഒലഡോസു എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് പ്രമുഖർ.

അരുണ റോയി, സാമൂഹിക പ്രവർത്തക

സാമൂഹിക പ്രവർത്തകയായ അരുണ റോയ് നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ഗ്രാമീണ ദരിദ്രരുടെ അവകാശങ്ങൾക്കായി ജീവിതം സമർപ്പിച്ച വ്യക്തിയാണ്. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥ ആയിരുന്ന റോയ്, സുതാര്യത, ന്യായമായ വേതനം എന്നിവയ്ക്കായി വാദിക്കുന്ന ഒരു സംഘടനയായ മസ്ദൂർ കിസാൻ ശക്തി സംഘടന (എംകെഎസ്എസ്) സ്ഥാപിച്ചയാൾ കൂടിയാണ്. 2005ൽ ഇന്ത്യയുടെ വിവരാവകാശ നിയമം നടപ്പിലാക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്.നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണിൻ്റെ പ്രസിഡണ്ട് എന്ന നിലയിൽ, റോയ് ഗ്രാസ്റൂട്ട് പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുന്നത് തുടരുകയും ഈ വർഷമാദ്യം ദി പേഴ്സണൽ ഈസ് പൊളിറ്റിക്കൽ എന്ന തൻ്റെ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ALSO READ; എഴുതാനുമറിയില്ല, വായിക്കാനുമറിയില്ല: ബ്രിട്ടീഷ്‌ സർവകലാശാലകളിൽ പഠിക്കാനെത്തുന്ന കുട്ടികളുടെ നില ദയനീയമെന്ന് റിപ്പോർട്ട്

വിനേഷ് ഫോഗട്ട്- ഗുസ്തി താരം

മൂന്ന് തവണ ഒളിമ്പ്യനായിട്ടുള്ള വിനേഷ് ഫോഗട്ട്, കായികരംഗത്തെ ലിംഗവിവേചനത്തിനെതിരായ ശക്തമായ ശബ്ദമാണ്. ലോക ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡലുകൾ നേടിയ താരമാണ് വിനേഷ്.ഈ വർഷം, ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തിക്കാരിയായി അവർ മാറിയെങ്കിലും ശരീരഭാരം അനുവദനീയമായതിനേക്കാൾ 100 ഗ്രാം കൂടുതലായതിനാൽ അയോഗ്യയാക്കപെട്ടിരുന്നു.പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് പിന്നീട് കോൺഗ്രസിൽ ചേർന്നിരുന്നു.വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ചരൺ സിംഗിനെതിരെയുള്ള പ്രതിഷേധത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു വിനേഷ്.

പൂജ ശർമ്മ- അവർ ബ്രൈറ്റ് ദി സോൾ ഫൗണ്ടേഷൻ്റെ സ്ഥാപക

ഹിന്ദു സംസ്‌കാരത്തിൽ പരമ്പരാഗതമായി പുരുഷൻമാർക്കായി നിക്ഷിപ്‌തമായ ഒരു ജോലിയാണ് ശവസംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുക എന്നത്.എന്നാൽ ഈ ജോലിയിലൂടെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് പൂജ. ദില്ലി സ്വദേശിയായ പൂജ തന്റെ സഹോദരന്റെ മരണ ശേഷമാണ് ഈ രണാഗത്തേക്ക് ഇറങ്ങിയത്.
അവർ ബ്രൈറ്റ് ദി സോൾ ഫൗണ്ടേഷൻ്റെ സ്ഥാപകയാണ് പൂജ.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, വിവിധ മതങ്ങളിൽ നിന്നുള്ളവരുടെ 4,000-ലധികം അന്ത്യകർമങ്ങൾ പൂജ നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News