ബലാത്സംഗം ചെയ്തു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, കുട്ടികളെപ്പോലും ദുരൂപയോഗം ചെയ്തു; ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സ്ഥാപകൻ ടിബി ജോഷ്വക്കെതിരെ ബിബിസി അന്വേഷണം

ചാനലുകളിലൂടെ ദൈവീക പ്രഘോഷണം നടത്തി ലോകമെമ്പാടും അനുയായികളെ സൃഷ്ടിച്ച ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ചർച്ച് സ്ഥാപകൻ നടത്തിയ ക്രൂര കൃത്യങ്ങളുടെ തെളിവുകളുമായി ബിബിസി. ബിബിസി രണ്ട് വർഷത്തോളം നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ നൈജീരിയന്‍ ടെലിവാഞ്ചലിസ്റ്റ് ടിബി ജോഷ്വക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു.

വലിയ രീതിയിൽ ആഗോള പ്രേക്ഷകരുള്ള മികച്ച പ്രാസംഗികനായ ജോഷ്വാ 2021ല്‍ അന്തരിച്ചിരുന്നു. സിനഗോഗ് ചർച്ച് ഓഫ് ഓൾ നേഷൻസിന്റെ സ്ഥാപകനാണ് ജോഷ്വ. ജോഷ്വാ ഉള്‍പ്പെടെ പല സഭാംഗങ്ങളുടെയും ഭയാനകമായ കഥകള്‍ തുറന്നു കാട്ടുന്നതാണ് ബിബിസിയുടെ അന്വേഷണം. സംഭവത്തിൽ 25ലധികം മുന്‍ സഭാംഗങ്ങള്‍ ജോഷ്വക്കെതിരെ രംഗത്തെത്തി, ഇതിൽ 5 പേർ യുകെയില്‍ നിന്നുള്ളവരാണ്. ജോഷ്വ സ്ത്രീകളെ നിരവധി തവണ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ഗർഭഛിദ്രത്തിന് വിദേയമാക്കിയിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തി.

Also Read; മുസ്ലിങ്ങൾക്കെതിരെ വിവാദ പരാമർശവുമായി ബിജെപി എംഎൽഎ കെ എസ് ഈശ്വരപ്പ

കുട്ടികളെ ദുരൂപയോഗം ചെയ്തിട്ടുണ്ടെന്നും ആളുകളെ ചങ്ങലക്കിട്ടതും ഛമ്മറ്റി കൊണ്ടടിച്ചതുമെല്ലാം ഉൾപ്പെടെ ഡസന്‍ കണക്കിന് പീഡനത്തിന്റെയും അതിക്രമങ്ങളുടെയും ദൃക്സാക്ഷി വിവരങ്ങൾ പുറത്തുവന്നു. കോമ്പൗണ്ടിനുള്ളില്‍ വച്ച് ജോഷ്വാ തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്ത്രീകള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News