മോദി സര്‍ക്കാരിന്റെ മുട്ടുവിറപ്പിച്ച കര്‍ഷകസമരം വാര്‍ത്തയാക്കി ബിബിസിയും അല്‍ ജസീറയും

വിളകള്‍ക്ക് മിനിമം താങ്ങുവില നല്‍കണമെന്ന് ആവശ്യപ്പട്ട് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്‍പ്പെടയുള്ള കര്‍ഷകര്‍ നടത്തിയ ദില്ലി ചലോ മാര്‍ച്ച് ഏറ്റെടുത്ത് അന്താരാഷ്ട്ര  മാധ്യമങ്ങളും. കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കുന്ന പ്രതിഷേധക്കാരെ നേരിടാന്‍ ഹരിയാന പൊലീസ് തയ്യാറാക്കിയ വിവിധ തരത്തിലുള്ള പ്രതിരോധങ്ങളെയും ഡ്രോണ്‍ ഉപയോഗിച്ചുള്ള കണ്ണീര്‍വാതക പ്രയോഗവുമെല്ലാം അന്താരാഷ്ട്ര മാധ്യമങ്ങളായ ബിബിസിയും അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ALSO READ: ‘പ്രേമലു’വിന്റെ കുതിപ്പിന് പിന്നാലെ ഭാവനാ സ്റുഡിയോസിന്റെ അടുത്ത ചിത്രം

റേസര്‍ വയറുകള്‍, സിമന്റ് ബ്ലോക്കുകള്‍, വേലിക്കെട്ടുകള്‍, ഇരുമ്പാണികള്‍ എന്നിവയെല്ലാം സജ്ജമാക്കിയാണ് കര്‍ഷകരെ പ്രതിരോധിക്കാന്‍ പൊലീസ് തയ്യാറായി നിന്നത്. കഴിഞ്ഞ വര്‍ഷം കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷം നീണ്ടുനിന്ന പ്രതിഷേധത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. 2020 ആവര്‍ത്തിക്കുമോ എന്നൊരു ഭയം കേന്ദ്രത്തിനുണ്ടെന്ന് ബിബിസി അഭിപ്രായപ്പെടുന്നു. എന്നാല്‍ അന്ന് പറഞ്ഞ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ നിറവേറ്റിയിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നുണ്ട്.

ഇന്ത്യന്‍ കര്‍ഷകര്‍ രാജ്യത്തെ തെരഞ്ഞെടുപ്പില്‍ വലിയ പങ്കുവഹിക്കുന്നവരാണ്. അതിനാല്‍ അവരെ വെറുപ്പിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ബിബിസി അഭിപ്രായപ്പെടുന്നു. ദില്ലിയിലെത്താന്‍ സമാധാനപരമായി ഹരിയാന കടന്ന് പോകാനാണ് തങ്ങള്‍ ആഗ്രഹിച്ചതെന്ന് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. പക്ഷേ ഹരിയാന പൊലീസ് അതിന് അനുവദിച്ചില്ല. പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു.

ALSO READ: നാല് വർഷത്തിന് ശേഷം പ്രിയ സംവിധായകനെത്തുന്നു സൽമാൻ ഖാനൊപ്പം; ബിഗ് ബജറ്റ് ചിത്രം അണിയറയിൽ

2020ലെ കര്‍ഷകരുടെ ഉപരോധം, ദേശീയപാത തടയല്‍ എന്നിവ രണ്ടാം മോദി സര്‍ക്കാര്‍ നേരിട്ട വലിയ പ്രതിസന്ധിയായിരുന്നെന്ന് ബിബിസി പറയുന്നു. ഫെബ്രുവരി 16ന് കര്‍ഷകരും ട്രേഡ് യൂണിയനും സമരത്തിന് ആഹ്വാനം ചെയ്തതിന് മുന്നോടിയായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

അതേസമയം ഇന്റര്‍നെറ്റ് വിച്ഛേദിച്ചതും കര്‍ഷകരെ തടയാന്‍ പൊലീസ് നടത്തിയ സജ്ജീകരണങ്ങളുമാണ് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. കര്‍ഷകരുടെ ദയനീയാവസ്ഥവയും അവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ALSO READ: പാലക്കാട് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ

ബാരിക്കേഡുകള്‍ ഞങ്ങള്‍ക്ക് തകര്‍ക്കണ്ട. ചര്‍ച്ചകളിലൂടെ ഞങ്ങള്‍ക്ക് പരിഹാരമാണ് വേണ്ടത്. സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്ത് ചെയ്യണം? ഞങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്, എന്നാണ് കര്‍ഷക നേതാവായ സര്‍വാന്‍ സിംഗ് പാന്തറിനെ ഉദ്ദരിച്ച് കര്‍ഷകരുടെ സാഹചര്യത്തെ കുറിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മൂന്ന് വര്‍ഷം മുമ്പ് വാഗ്ദാനം ചെയ്ത  സര്‍ക്കാര്‍ ഒരു തീരുമാനവും എടുക്കാന്‍ മുന്നോട്ടുവന്നില്ലെന്നും കര്‍ഷക നേതാവിനെ ഉദ്ദരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk