ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പ് രാജിവെച്ചു

ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പ് രാജിവെച്ചു. 2021ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ബോറിസ് ജോൺസണ് 800,000 പൗണ്ട് (1 മില്യൺ ഡോളർ) ലോൺ സംഘടിപ്പിച്ച് നൽകിയതിൽ ഷാർപ്പിന്റെ പങ്ക് തെളിഞ്ഞതിനെ തുടർന്നാണ് രാജി. ബിബിബി അധ്യക്ഷനായി സർക്കാർ ഷാർപ്പിനെ തെരഞ്ഞെടുത്ത രീതി രാജ്യത്തെ പബ്ലിക് അപ്പോയിന്റ്‌മെന്റ് വാച്ച്‌ഡോഗ് അന്വേഷിച്ചുവരികയാണ്.

ചട്ടലംഘനം സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്നാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് റിച്ചാർഡ് ഷാർപ്പ് രാജിക്കത്തിൽ വ്യക്തമാക്കുന്നുണ്ട്. ജൂൺ അവസാനം വരെ താത്കാലിക ചെയർമാൻ സ്ഥാനത്ത് തുടരുമെന്നും ഷാർപ്പ് അറിയിച്ചു.

ജോൺസണ് ലോൺ ലഭിച്ചതിന് ശേഷമാണ് ഷാർപ്പ് സർക്കാർ ശുപാർശയിൽ ബിബിസിയുടെ അധ്യക്ഷനായി നിയമിക്കപ്പെട്ടത്. ധനിക കനേഡിയൻ വ്യവസായി സാം ബ്ലിത്തിൽ നിന്നുമാണ് ഷാർപ്പ് ജോൺസണ് ലോൺ സംഘടിപ്പിച്ച് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News