ശനിയാഴ്ച്ച മാത്രം ലഭിച്ചത് 3o ബോംബ് ഭീഷണി; എയർലൈൻസ് പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി ബിസിഎഎസ്

FLIGHT

വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി ലഭിക്കുന്ന സാഹചര്യത്തിൽ വിവിധ എയർലൈൻസ് പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) അധികൃതർ. എയർലൈൻസ് സിഇഒമാരും പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം എയർ ഇന്ത്യ, വിസ്‌താര, ഇൻഡിഗോ, ആകാശ എയർ, സ്‌പൈസ് ജെറ്റ്, സ്‌റ്റാർ എയർ, അലയൻസ് എയർ എന്നിവയുടെ വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ശനിയാഴ്‌ച മാത്രം 30 ലധികം വിമാനങ്ങൾക്ക് ഭീഷണി നേരിട്ടിരുന്നു. സുരക്ഷാ ഭീഷണി നേരിട്ട വിമാനങ്ങൾ ഐസൊലേഷൻ ബേകളിലേക്ക് മാറ്റുകയും സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യേണ്ടതിനാൽ വിമാനത്താവളങ്ങളിലെ യാത്രക്കാരും ജീവനക്കാരും വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ഇതിൻ്റെ അടക്കം പശ്ചാത്തലത്തിലാണ് ഇന്ന് യോഗം ചേർന്നത്.

അതേസമയം വിമാനങ്ങൾക്ക് ഇത്തരത്തിൽ തുടർച്ചയായി ഭീഷണി സന്ദേശം ലഭിക്കുന്ന സാഹചര്യം കേന്ദ്ര സർക്കാർ സൂക്ഷമമായി പരിശോധിക്കുന്നുണ്ട്. വിമാനക്കമ്പനികൾക്ക് വ്യാജ ബോംബ് ഭീഷണികൾ ഉണ്ടാകുന്നത് തടയാൻ കുറ്റവാളികളെ നോ ഫ്ലൈ ലിസ്‌റ്റിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സിവിൽ ഏവിയേഷൻ മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News