ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിനെ നിശ്ചയിച്ച് ബിസിസിഐ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബി സി സി ഐ. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാതിരുന്ന വിരാട് കോഹ്‌ലി അവശേഷിക്കുന്ന ടെസ്റ്റുകളിലും കളിക്കില്ല. ഒരു പരമ്പരയില്‍ നിന്ന് കോഹ്ലി പൂര്‍ണമായും വിട്ടുനില്‍ക്കുന്നത് ഇതാദ്യമായാണ്.

Also Read: 70,000 രൂപക്ക് ഒരു ഇവി ഉണ്ടെന്ന് പറഞ്ഞാലോ; ഓൺലൈൻ ഡെലിവെറിക്കാർക്കും ഇലക്ട്രിക്കാകാൻ ഇനി ‘ഡ്രൈവ്’ ഇവി

മധ്യനിര താരം ശ്രേയസ് അയ്യര്‍, സൗരഭ് കുമാര്‍ എന്നിവരെ ടീമിൽനിന്ന് ഒഴിവാക്കി പരുക്കേറ്റ കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ടീമിലുണ്ടെങ്കിലും കളിക്കുന്ന കാര്യം ഉറപ്പില്ല. ധ്രുവ് ജുറേലായിരിക്കും ഇനിയുള്ള മത്സരങ്ങളിൽ വിക്കറ്റ് കീപ്പർ. പേസര്‍ ആകാശ് ദീപ് ടീമില്‍ മടങ്ങിയെത്തി. സർഫറാസ് ഖാൻ, വാഷിങ്ടൻ സുന്ദർ എന്നിവരെ അടുത്ത മത്സരങ്ങൾക്കു പരിഗണിച്ചേക്കും. പരമ്പരയിലെ മൂന്നാം മത്സരം ഈ മാസം 15 ന് രാജ്കോട്ടില്‍ നടക്കും.

Also Read: കുറച്ചു സമയം കുടുംബത്തിന് കൊടുക്കണം; 37ാം വയസിൽ ട്രാക്കിനോട് വിടപറയാൻ ഷെല്ലി ആന്‍ ഫ്രേസര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News