താരങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത; ടെസ്റ്റ് കളിച്ചും പണം വാരാം; ബിസിസിഐ ഇന്‍സെന്റീവ് സ്‌കീം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്‍സെന്റീവ് സ്‌കീം പ്രഖ്യാപിച്ച് ബിസിസിഐ. ടെസ്റ്റ് ക്രിക്കറ്റിലെ പങ്കാളിത്തം കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ് സ്‌കീം പ്രഖ്യാപിച്ചത്. സീനിയര്‍ പുരുഷ ടീമിലാണ് നിലവില്‍ സ്‌കീം നടപ്പിലാക്കുന്നത്. നിലവില്‍ ലഭിക്കുന്ന മാച്ച് ഫീയ്ക്ക് പുറമെ ലഭിക്കുന്ന അധിക പ്രോത്സാഹനമെന്ന നിലയിലാണ് സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് സ്‌പെഷലിസ്റ്റുകളായ താരങ്ങള്‍ക്കായി മാത്രം ബിസിസിഐ ഈ ഇനത്തില്‍ 40 കോടി അധിക തുകയാണ് ചെലവിടാനൊരുങ്ങുന്നത്.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വിജയത്തിനു പിന്നാലെയാണ് റെഡ് ബോള്‍ പോരാട്ടത്തിന്റെ പ്രചാരം കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍. നിലവില്‍ 15 ലക്ഷം രൂപ വരെയാണ് ഒരു താരത്തിനു ടെസ്റ്റ് കളിച്ചാല്‍ ലഭിക്കുന്നത്. ഇത് 45 ലക്ഷം രൂപ വരെയാക്കാനുള്ള അവസരമാണ് താരങ്ങള്‍ക്ക് മുന്നില്‍ ബിസിസിഐ തുറന്നിടുന്നത്.

Also Read: ‘ടാഗോർ ഇൻ ഗ്ലോബൽ തിയേറ്റർ’; കൽക്കത്ത വിശ്വഭാരതി സർവ്വകലാശാലയിൽ നിന്നും പ്രമോദ് പയ്യന്നൂരിന് ഡോക്ടറേറ്റ്

ടെസ്റ്റ് ഫോര്‍മാറ്റില്‍ വലിയ താത്പര്യത്തോടെ കളിച്ച് മികവ് പുലര്‍ത്തുന്ന താരങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒരു സീസണില്‍ 75 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് കളിക്കുന്ന താരങ്ങള്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News