ബുംറയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയോ? ; വീണ്ടും ഗംഭീറിന്റെ പരിഷ്‌കാരം

gambhir

വൈസ് ക്യാപ്റ്റൻ പദവിയിൽ സസ്പെൻസ് നിലനിർത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ . അവസാന പരമ്പരയിലെ വൈസ് ക്യാപ്റ്റനായിരുന്ന പേസർ ജസ്പ്രീത് ബുംറ ടീമിലുണ്ടായിട്ടും ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വൈസ് ക്യാപ്റ്റൻ ആരെന്ന് ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ല . ആദ്യ ടെസ്റ്റിനുള്ള ടീം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമയുടെ പേരിന് നേരെ ക്യാപ്റ്റന്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാൽ വൈസ് ക്യാപ്റ്റൻ ആരെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നില്ല. നേരത്തെ രണ്ടു മത്സരങ്ങളുള്ള പരമ്പരയിൽ ബുംറ കളിച്ചേക്കില്ലെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ട്. എന്നാല്‍ വിശ്രമം അനുവദിക്കാതിരുന്നതോടെ മുംബൈ പേസർ ടീമില്‍ മടങ്ങിയെത്തി.

ALSO READ : എക്‌സിൽ വൈറൽ ആയി ഇന്ത്യൻ താരങ്ങളുടെ പോര് ; ഫ്ലയിങ് കിസ്സിന് ഗെയ്ക്‌വാദ് നൽകിയ മറുപടി – വീഡിയോ കാണാം

രോഹിത് ശര്‍മയ്ക്കു വിരാട് കോഹ്‌ലിക്കുമൊപ്പം ഇന്ത്യയുടെ ടെസ്റ്റ് ടീമിലുള്ള ഏറ്റവും മുതിർന്ന താരമാണ് ജസ്പ്രീത് ബുംറ . എന്നിട്ടും താരത്തെ വൈസ് ക്യാപ്റ്റനായി പരിഗണിച്ചില്ല. പരിശീലകൻ ഗൗതം ഗംഭീർ ഇതു സംബന്ധിച്ച് പ്രതികരിക്കുമെന്നാണ് കരുതുന്നത്. സെപ്റ്റംബര്‍ 19ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ– ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ടെസ്റ്റ് മത്സരങ്ങൾക്ക് പുറമെ മൂന്ന് മത്സരങ്ങടങ്ങിയ ടി 20 പരമ്പരയും ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News