പാരീസ് ഒളിംപിക്‌സില്‍ തിളങ്ങാന്‍ ഇന്ത്യന്‍ സംഘത്തിന് ബിസിസിഐയുടെ സ്‌നേഹ സമ്മാനം

പാരീസ് ഒളിംപിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമാകാനൊരുങ്ങുന്ന ഇന്ത്യന്‍ സംഘത്തിന് ബിസിസിഐയുടെ സ്‌നേഹ സമ്മാനം. ഈ മാസം 26നു തുടങ്ങുന്ന പാരീസ് ഒളിംപിക്‌സില്‍ രാജ്യത്തിനു വേണ്ടി മല്‍സരിക്കാനൊരുങ്ങുന്ന 117 അംഗ ഇന്ത്യന്‍ സംഘത്തിനായി 8.5 കോടി രൂപയാണ് ബിസിസിഐ തങ്ങളുടെ കരുതലായി നല്‍കുന്നത്. രാജ്യത്തിനായി പൊരുതുന്ന ഇന്ത്യന്‍ സംഘത്തിന് കരുത്തു പകരുന്ന ധനസഹായം ബിസിസിഐ പ്രസിഡന്റ് ജയ് ഷാ എക്‌സിലൂടെയാണ് പ്രഖ്യാപിച്ചത്. ‘2024 പാരീസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്കു വേണ്ടി കളിക്കാനിറങ്ങുന്ന നമ്മുടെ അത്ലറ്റുകളെ പിന്തുണയ്ക്കുന്നതില്‍ ബിസിസിഐ അഭിമാനിക്കുന്നു. ടീമിനു വേണ്ടി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഞങ്ങള്‍ എട്ടരക്കോടി രൂപ നല്‍കുന്നു.

ALSO READ: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കില്ലെന്ന തീരുമാനം സ്വാഗതാർഹം: കെ രാധാകൃഷ്ണൻ എംപി

എല്ലാ താരങ്ങള്‍ക്കും ആശംസകള്‍. ഇന്ത്യയെ അഭിമാന നേട്ടത്തിലേക്ക് ഉയര്‍ത്താന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ. ജയ് ഹിന്ദ്’, ജയ് ഷാ എക്സില്‍ കുറിച്ചു’. ബിസിസിഐയുടെ സഹായം അഭ്യര്‍ഥിച്ച് നേരത്തെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും കായിക മന്ത്രാലയവും ബിസിസിഐയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബിസിസിഐയുടെ സാമ്പത്തിക സഹായം. നേരത്തെ, ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിനും ബിസിസിഐ 10 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കിയിരുന്നു. ്ട്രാക്കിലും ഫീല്‍ഡിലുമായി 47 വനിതകളും 70 പുരുഷ കായികതാരങ്ങളുമടക്കം 117 അംഗ സംഘമാണ് ഇത്തവണ പാരിസില്‍ ഇന്ത്യക്കായി മാറ്റുരയ്ക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30 മുതലാണ് ഉദ്ഘാടന പരിപാടികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News