രവി ശാസ്ത്രിക്ക് ബിസിസിഐ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം; മികച്ച താരം ഗില്‍

മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രിക്ക് ബിസിസിഐ പുരസ്‌കാരം. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരമാണ് ശാസ്ത്രിക്ക് ലഭിച്ചത്. സമഗ്ര സംഭാവനയ്ക്കുള്ള സികെ നായിഡു പുരസ്‌കാരത്തിനാണ് ശാസ്ത്രി അര്‍ഹനായത്. നാളെ ഹൈദരാബാദില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും.

Also Read: ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം

2023ലെ മികച്ച ഇന്ത്യന്‍ താരത്തിനുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം ശുഭ്മാന്‍ഗില്‍ അര്‍ഹനായി. 2023ല്‍ ഗില്‍ ഏകദിനത്തില്‍ അതിവേഗത്തില്‍ 2000 റണ്‍സ് പിന്നിട്ടിരുന്നു. ഏകദിനത്തില്‍ അഞ്ച് സെഞ്ച്വറികളും 2023ല്‍ ഗില്‍ നേടി.

ഇതിഹാസങ്ങളും 1983ല്‍ ലോകകപ്പ് നേടിയ ശാസ്ത്രിയുടെ സഹ താരങ്ങളുമായ സുനില്‍ ഗാവസ്‌കര്‍, കപില്‍ ദേവ്, സയീദ് കിര്‍മാനി, ക്രിഷ്ണമാചാരി ശ്രീകാന്ത് എന്നിവര്‍ക്കാണ് നേരത്തെ ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News