ഓസ്ട്രേലിയയില്‍ ഇന്ത്യക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയാതെ വന്നാല്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിനെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ബോള്‍ കോച്ചെന്ന നിലയില്‍ ഗംഭീറിനൊപ്പം ഉറച്ചുനില്‍ക്കാന്‍ ബിസിസിഐ ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ ടെസ്റ്റിൽ പരിശീലക സ്ഥാനം നഷ്ടപ്പെടാൻ ഇടയുണ്ട്.
സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനോട് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ ഓസ്ട്രേലിയയിലും ടെസ്റ്റിൽ തിരിച്ചടി നേരിടുകയാണെങ്കില്‍ വിവിഎസ് ലക്ഷ്മണിനെ പോലുള്ള സ്‌പെഷ്യലിസ്റ്റിനെ കോച്ചായി ബിസിസിഐ കൊണ്ടുവന്നേക്കാം. ഗംഭീര്‍ ഏകദിനത്തിലും ടി20യിലും മാത്രം തുടരും.
Read Also: നാല് ക്യാപ്റ്റൻമാർ സഞ്ജുവിൻ്റെ ഒരു പതിറ്റാണ്ട് നശിപ്പിച്ചെന്ന് പിതാവ്
ഇത്തരമൊരു മാറ്റം ഗംഭീര്‍ അംഗീകരിക്കുമോ എന്ന് സംശയമുണ്ട്. ഓസ്ട്രേലിയയിൽ നടക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ആയിരിക്കം ഗംഭീറിൻ്റെ ഭാവി തീരുമാനിക്കുക. വെള്ളിയാഴ്ച ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി മേധാവി അജിത് അഗാര്‍ക്കറുമായും ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് നായകന്‍ രോഹിത് ശര്‍മയുമായും ഗംഭീര്‍ ആറ് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഏര്‍പ്പെട്ടിരുന്നു. കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര തോല്‍വിയും ഇത്തരമൊരു ഫലത്തിന് കാരണമായ ഘടകങ്ങളും ചര്‍ച്ച ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here