ഐപിഎല്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങല്‍ മാത്രം ബാക്കി നില്‍ക്കെ കളിക്കളത്തിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് ഋഷഭ് പന്ത്. ഇപ്പോളിതാ പന്ത് കായികക്ഷമത കൈവരിച്ചതായി ബിസിസിഐ റിപ്പോര്‍ട്ട് . 14 മാസത്തെ ഇടവേളയ്ക്കും വിശ്രമത്തിനും ശേഷം ഋഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ പൂര്‍ണമായും ഫിറ്റാണ് ബിസിസിഐ അറിയിച്ചു. ഇതോടെ ഈ ഐപിഎല്‍ സീസണില്‍ പന്തിന് കളിക്കാനാകുമെന്നും ഉറപ്പായി.
Also Read: ഫോര്‍ച്യൂണര്‍ കുഞ്ഞനെ നിരത്തിലെത്തിക്കാന്‍ ടൊയോട്ട
2022 ഡിസംബര്‍ 30ന് ഉത്തരാഖണ്ഡിലെ റൂര്‍ക്കെയില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നായിരുന്നു പന്തിന് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. താരത്തിന്റെ വലതുകാലിന് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.
ആശുപത്രിയിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ശാരീരികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലായിരുന്നു പന്ത്. പന്ത് പൂര്‍ണമായും ഫിറ്റ്നെസ് കൈവരിച്ചില്ലെങ്കില്‍ മൈതാനത്ത് മറ്റൊരു റോളില്‍ എത്തുമെന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യപരിശീലകന്‍ റിക്കി പോണ്ടിങ് കഴിഞ്ഞ ദിവസം പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here