‘ഭാര്യമാരുമായി കൂടുതല്‍ കറക്കം വേണ്ട’; ഇന്ത്യന്‍ താരങ്ങളെ വരച്ചവരയില്‍ നിര്‍ത്താന്‍ ബിസിസിഐ

BCCI

ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 1-3ന് തോറ്റതോടെ കൂടുതല്‍ കടുത്ത നടപടികളുമായി ബിസിസിഐ. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായതോടെയാണ് ബിസിസിഐയുടെ പുതിയ നീക്കം. അടുത്തിടെ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ടീം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട നിര്‍ണായക മാറ്റങ്ങള്‍ ചര്‍ച്ചയായത്.

വിദേശ പര്യടനസമയത്ത് ഭാര്യയെയും കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടുന്ന കാര്യത്തിലാണ് സുപ്രധാന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെക്കുന്നത്. 45 ദിവസത്തിലേറെ നീളുന്ന പര്യടനത്തില്‍ ഭാര്യമാര്‍ക്കും കുടുംബങ്ങള്‍ക്കും പരമാവധി 14 ദിവസം മാത്രമായിരിക്കും താരങ്ങള്‍ക്കൊപ്പം കഴിയാനാകുക. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍ എന്നിവരുടെ ഭാര്യമാര്‍ കൂടുതല്‍ ദിവസം ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

Also Read : ഒഡിഷക്കിട്ടൊരു എക്സ്ട്രാ പഞ്ച്! സ്വന്തം മൈതാനത്ത് കരുത്ത് കാട്ടി മഞ്ഞപ്പട; ജയം 3-2 ന്

പര്യടനത്തിനിടെ എല്ലാ കളിക്കാരും ടീം ബസില്‍ മാത്രമായി യാത്ര ചെയ്യണമെന്ന നിര്‍ദേശവും ബിസിസിഐ മുന്നോട്ടുവെക്കുന്നുണ്ട്. ടീമിനുള്ളില്‍ ഐക്യം വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ വിരാട് കോഹ്ലിയെപ്പോലുള്ള മുതിര്‍ന്ന താരങ്ങള്‍ വെവ്വേറെ യാത്ര ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ തീരുമാനം.

ഇതുകൂടാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിന്റെ കാലാവധിയും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. സ്പോര്‍ട്സ് നൗ റിപ്പോര്‍ട്ട് അനുസരിച്ച്, സപ്പോര്‍ട്ട് സ്റ്റാഫുമായുള്ള കരാറുകള്‍ പരമാവധി മൂന്ന് വര്‍ഷമായി നിജപ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചു.

ന്യൂസിലന്‍ഡിനെതിരെ സ്വന്തം തട്ടകത്തിലും ഓസ്ട്രേലിയയ്ക്കെതിരെയും തുടര്‍ച്ചയായി ടെസ്റ്റ് പരമ്പര തോറ്റതിന് ശേഷം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും അഭിഷേക് നായര്‍, മോര്‍ണി മോര്‍ക്കല്‍, റയാന്‍ ടെന്‍ ദോസ്ചേറ്റ് എന്നിവരുള്‍പ്പെടെയുള്ള സപ്പോര്‍ട്ട് ടീമിന്റെയും പ്രകടനത്തിനെതിരായ വിമര്‍ശനത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News