അഞ്ച് വര്‍ഷത്തിനിടെ കോടികളുടെ വരുമാനം; കണക്കുകൾ പങ്കുവെച്ച് ബി സി സി ഐ

കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷത്തിനിടെയുള്ള ബി സി സി ഐ യുടെ വരുമാനം പുറത്തുവിട്ടു. 2018 മുതല്‍ 2022 വരെയുള്ള കണക്കുകൾ പ്രകാരം 27,411 കോടി വരുമാനം ആണ് ബി സി സി ഐ നേടിയത്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ആണ് രാജ്യസഭയില്‍ ഈ കണക്കുകൾ പുറത്തുവിട്ടത്. സംപ്രേക്ഷണവകാശം, സ്‌പോണ്‍ഷിപ്പ്, ഐ സി സിയില്‍ നിന്ന് ലഭിച്ച വിഹിതം എന്നിവ ഉള്‍പ്പെടെയാണ് ബി സി സി ഐയുടെ ഇത്രയും വരുമാനം.

also read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചാൽ വധശിക്ഷ; ഐപിസി, സിആര്‍പിസി ഭേദഗതി ബില്‍ രാജ്യസഭയില്‍

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബി സി സി ഐ 844.92 കോടി രൂപ ആദായ നികുതി അടച്ചതായി ചൗധരി പറഞ്ഞു. മുമ്പ് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബി സി സി ഐ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1159 കോടി രൂപ നികുതിയിനത്തില്‍ അടച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4298 കോടി ആദായ നികുതി ബി സി സി ഐ അടച്ചു.2019-20ല്‍ 882.29 കോടി രൂപ നല്‍കിയിരുന്നു. 2019 ല്‍ 815.08 കോടി രൂപയും നികുതിയായി അടച്ചുവെന്നും ചൗധരി പറഞ്ഞു.

also read: എക്‌സിൽ വീഡിയോ കോൾ സൗകര്യവും; പുതിയ പ്രഖ്യാപനവുമായി സി ഇ ഒ

അതേസമയം ഏകദിന ലോകകപ്പ് നടക്കാനിരിക്കെയാണ്‌ ബി സി സി ഐയുടെ വരുമാന കണക്ക് പുറത്തുവിട്ടത്. ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ട് ഈ മാസം കൂടുതല്‍ വരുമാനം ബി സി സി ഐ പ്രതീക്ഷിക്കുന്നുണ്ട്. ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന സംബന്ധിച്ച വിവരങ്ങള്‍ ബി സി സി ഐ പുറത്തു വിട്ടിരുന്നു. ഓഗസ്റ്റ് 25ന് ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന ആരംഭിക്കും. വിവിധ ഘട്ടങ്ങളിലായിട്ടാണ് വില്‍പന. ടിക്കറ്റിനായി ആദ്യം ഐ സി സി വെബ്സൈറ്റില്‍ കാണികള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഈ മാസം 15 മുതല്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാമെന്നാണ് ഐ സി സി നല്‍കിയിരിക്കുന്ന നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News