ടീമിനെ ഭാരത് ക്രിക്കറ്റ് ടീം എന്ന് വിളിക്കാന്‍ ബിസിസിഐയും ശ്രമിക്കണം; സുനില്‍ ഗവാസ്‌കര്‍

ഇന്ത്യയുടെ ഔദ്യോഗിക പേര് ‘ഭാരത്’ എന്നാക്കുന്നതിനോട് അനുകൂല നിലപാടുമായി ഇതിഹാസ ക്രിക്കറ്ററും കമന്റേററുമായ സുനില്‍ ഗവാസ്‌കര്‍. ”ഭാരത്, യഥാര്‍ത്ഥ പേരാണ്. ആ പേര് സ്വീകരിക്കുന്നത് നല്ലതാണ്. പേര് മാറ്റം ഔദ്യോഗികമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടായിരിക്കണം. ടീമിനെ ഭാരത് ക്രിക്കറ്റ് ടീം എന്ന് വിളിക്കാന്‍ ബിസിസിഐയും ശ്രമിക്കണം. മുമ്പും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്, ബര്‍മയെ ഇപ്പോള്‍ മ്യാന്‍മര്‍ എന്നാണ് വിളിക്കുന്നത്. അതിനാല്‍ യഥാര്‍ത്ഥ പേര് വിളിക്കുന്നതില്‍ വലിയ പ്രശ്നമൊന്നും ഇല്ല. പക്ഷേ, അടിസ്ഥാനപരമായി മാറ്റം വരേണ്ടതുണ്ട്.” എന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

ALSO READ:മൾട്ടി അക്കൗണ്ട് ഫീച്ചർ പരീക്ഷിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്
നേരത്തെ മുന്‍ ക്രിക്കറ്റര്‍ വിരേന്ദര്‍ സെവാഗ്, ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പറും മലയാളിയുമായി പി ആര്‍ ശ്രീജേഷ് എന്നിവരും ഇതിനോട് പ്രതികരിച്ചിരുന്നു. ഇന്ത്യയെന്നുള്ള ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണെന്നും ഭാരത് എന്നാക്കണമെന്നുമായിരുന്നു സെവാഗിന്റെ ആവശ്യം.ടീം ഇന്ത്യ വേണ്ടാ, ടീം ഭാരത് എന്ന് ജേഴ്സിയില്‍ എഴുതണമെന്നാണ് സെവാഗ് പറഞ്ഞത്. ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീം ഇന്ത്യ സ്‌ക്വാഡിന്റെ പട്ടിക ബി സി സി ഐ പോസ്റ്റ് ചെയ്തത് പങ്കുവെച്ചുകൊണ്ടായിരുന്നു സെവാഗിന്റെ ആവശ്യം.

ALSO READ:ജോലിയില്ലാതെ യുഎയില്‍ കുടുങ്ങിയ 40ലധികം ശ്രീലങ്കന്‍ സ്ത്രീകളെ നാട്ടിലെത്തിക്കാന്‍ ശ്രമമാരംഭിച്ചു

പേരുമാറ്റുന്നത് വെല്ലുവിളിയായിരിക്കുമെന്നാണ് ശ്രീജേഷ് പറഞ്ഞത്. ”ഭാരതം എന്ന വാക്ക് എപ്പോഴും നമ്മളോടൊപ്പമുണ്ട്. കാരണം, എപ്പോഴും ഭാരത് മാതാ കീ ജയ് എന്നാണ് പറയാറ്. ഇന്ത്യയ്ക്ക് പകരം ഭാരതം എന്നാക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇന്ത്യ എന്ന പേര് കാലങ്ങളായി നമ്മള്‍ ഉപയോഗിക്കുന്നതാണ്. പുതിയ തലമുറയ്ക്ക് പേര് ഒരു പക്ഷേ ഉള്‍കൊള്ളാനാവും. എന്നാല്‍ ഇന്ത്യയെ ഭാരതമാക്കുന്നത് വലിയ വെല്ലുവിളിയാണ്.” എന്നാണ് ശ്രീജേഷ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration