എടുത്ത് പുറത്താക്കും! ഇഷാന് താക്കീതുമായി ബിസിസിഐ

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത താരങ്ങള്‍ക്ക് താക്കീതുമായി ബിസിസിഐ. താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിനെക്കാളും പ്രാധാന്യം പ്രീമിയര്‍ ലീഗിന് കൊടുക്കുന്നണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ബിസിസിഐ ഇത്തരത്തിലൊരു നിലപാട് എടുത്തത്. ചില താരങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇഷാന്‍ കിഷന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ ഐപിഎല്ലിനു വേണ്ടി പരിശീലനം തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നിലപാട് ബിസിസിഐ എടുത്തത്. ഹാര്‍ദിക് പാണ്ഡ്യയ്ക്കും ക്രുനാല്‍ പാണ്ഡ്യയ്ക്കുമൊപ്പം ഐപിഎല്‍ സീസണിനായുള്ള ഒരുക്കത്തിലാണ് താരം. ഇന്ത്യന്‍ ടീമില്‍ നിന്ന് മാനസിക സമ്മര്‍ദം ചൂണ്ടിക്കാട്ടി അവധിയെടുത്ത ഇഷാന്‍ കിഷന്‍ നിലവില്‍ ബറോഡയിലാണുള്ളത്. മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പറാണ് ഇഷാന്‍.

Also Read: ചിന്നക്കനാലില്‍ ജനവാസ മേഖലയില്‍ പകല്‍ സമയത്ത് കാട്ടാന

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇഷാന്‍ കളിക്കുന്നില്ല. ഇന്ത്യന്‍ ടീമില്‍ നിന്ന് അവധിയെടുത്ത ഇഷാന്‍ ദുബായിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തത് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്‍ന് അതൃപ്തി ഉണ്ടാക്കിയിരുന്നു. എല്ലാ താരങ്ങളും അവരുടെ സംസ്ഥാനത്തെ ടീമിന് വേണ്ടി കളിക്കാന്‍ തയാറായിരിക്കണമെന്ന് ബിസിസിഐ ഇതിന് മുന്‍പ് വ്യക്തമാക്കിയതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News