കരാര്‍ നീട്ടല്‍; ദ്രാവിഡിന് ഓഫറുമായി ബിസിസിഐ

കരാര്‍ രണ്ട് വര്‍ഷം കൂട്ടി നീട്ടി നല്‍കാന്‍ രാഹുല്‍ ദ്രാവിഡിന് ബിസിസിഐ ഓഫര്‍ വച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. ദ്രാവിഡിന്റെ കരാര്‍ തന്നെ തുടരണമെന്ന് ബോര്‍ഡ് ആഗ്രഹിക്കുന്നണ്ട്, ഈ ഓഫറിനോട് ദ്രാവിഡ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷം രാഹുല്‍ ദ്രാവിഡിന് കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യ ടീം നടത്തിയത്. ദ്രാവിഡിന്റെ പരിശീലനത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ റണ്ണേഴ്സപ്പായത്.

Also Read: വീട്ടിൽ നിന്ന് രാവിലെ അടുത്തുള്ള കടയിൽ പോയ 75 കാരനെ കാണാതായി

ദ്രാവിഡിനും നിലവില്‍ എന്‍സിഎയുടെ തലവനായ വിവിഎസ് ലക്ഷ്മണിനുമായി ബിസിസിഐ യാത്രാരേഖകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മുന്‍ കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പുതിയ ചുമതല ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നും മറ്റൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News