ആധാർ പുതുക്കൽ വിവരങ്ങൾ ഷെയർ ചെയ്യണമെന്ന ഇ മെയിലുകളിലും വാട്സ് ആപ്പ് സന്ദേശങ്ങളിലും ജാഗ്രത പാലിക്കണം

ആധാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഷെയർ ചെയ്യണമെന്ന ഇ മെയിലുകളോ, വാട്സ് ആപ്പ് സന്ദേശങ്ങളോ ലഭിക്കുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. അത്തരം സന്ദേശങ്ങളെ സൂക്ഷിക്കണമെന്നും, അത് തട്ടിപ്പാണെന്നും കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകുന്നു. വ്യക്തികളുടെ ഐഡന്റിറ്റിയോ, അഡ്രസ് പ്രൂഫോ, ഇമെയിലിൽ വഴിയോ , വാട്സ് ആപ്പ് വഴിയോ ഷെയർ ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ വ്യക്തിഗത വിവരങ്ങൾ ഷെയർ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള തട്ടിപ്പുകളിൽ വീഴരുതെന്നും, ജാഗ്രത പാലിക്കണമെന്നും യു ഐ ഡി എ ഐ നൽകിയ നിർദേശത്തിൽ പറയുന്നുണ്ട്.

പൗരന്മാർക്ക് അവരുടെ ആധാർ കാർഡ്, മൈ ആധാർ പോർട്ടൽ വഴി ഓൺലൈനായോ, അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രങ്ങൾ വഴിയോ അപ്ഡേറ്റ് ചെയ്യാമെന്നും യു ഐ ഡി എ ഐ എക്സിൽ  കുറിപ്പിൽ പറയുന്നു.

also read: ചാന്ദ്രദൗത്യം വിജയകരം; ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ തൊടുത്ത ആദ്യ രാജ്യമായി ഇന്ത്യ

അതേസമയം ആധാർ സൗജന്യമായി പുതുക്കുന്നതിനുള്ള തിയ്യതി 2023 സെപ്റ്റംബർ 14 വരെ നീട്ടിയിട്ടുണ്ട്. നേരത്തെ, സൗജന്യ സേവനം 2023 ജൂൺ 14 വരെ മാത്രമായിരുന്നു.ആധാർ വിശദാംശങ്ങൾ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുന്നതിനായി യുഐഡിഎഐ വെബ്സൈറ്റിൽ ആധാർ സെൽഫ് സർവീസ് പോർട്ടൽ സന്ദർശിക്കുക. ആധാർ നമ്പർ, ക്യാപ്‌ച കോഡ് ഫോണിലേക്ക് ലഭിക്കുന്ന ഒടിപി നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

also read: ‘ചരിത്രദൗത്യം നിറവേറ്റി ചന്ദ്രയാൻ 3’, ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ

ഡോക്യുമെന്റ് അപ്‌ഡേറ്റ് സെക്ഷനിൽ ഓപ്പൺ ചെയ്ത്, നിലവിലെ വിശദാംശങ്ങൾ പരിശോധിക്കുക.ആവശ്യമുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക, ഒറിജിനൽ ഡോക്യുമെന്റ് വെരിഫിക്കേഷന് വേണ്ടിയുള്ള രേഖകൾ അപ് ലോഡ് ചെയ്യുക. സർവീസ് റിക്വസ്റ്റ് നമ്പർ നോട്ട് ചെയ്യുക, സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഇത് പ്രയോജനപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News