യജമാനനെയും കാത്ത് നായക്കുട്ടി പൊലീസ് സ്റ്റേഷനില്‍, ആരും വന്നില്ലെങ്കില്‍ പൊലീസിലെടുക്കും

യജമാനനെ കാണാതെ പാലാ ടൗണിൽ അലഞ്ഞു നടന്ന നായയെ പാലാ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബീഗിള്‍ ഇനത്തില്‍പ്പെട്ട നായയാണ് പൊലീസ് സ്റ്റേഷനില്‍ യജമാനനെ കാത്തിരിക്കുന്നത്.

തിങ്കളായ്ച പുലർച്ചെയോടെയാണ് രണ്ടു ചെറുപ്പക്കാരാണ് ടൗണിൽ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിയെ സ്റ്റേഷനിൽ എത്തിച്ചത്. പാലാ പോലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഇതുവരെ  നായക്കുട്ടിയെ തേടി ഉടമ എത്തിയിട്ടില്ല. വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണ്.

ALSO READ: കാര്യവട്ടത്ത് കാണുമോ കളി ?, ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ വേദികളും മത്സരക്രമവും ഇന്ന് പ്രഖ്യാപിക്കും

രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ പോലീസിന്‍റെ ശ്വാനവിഭാഗത്തിലേക്ക് നായയെ കൈമാറാനാണ് തീരുമാനം. ഉടമസ്ഥർ പാലാ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിച്ചു.

പാലാ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടാനുള്ള നമ്പർ: 0482 2212334.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News