തോട്ടിലിറങ്ങി 25 കിലോ ഗ്രാം ഭാരവും 12 അടി നീളവുമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ

തോട്ടിലിറങ്ങി കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ. തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ പാറക്കോണത്ത് നിന്നാണ് ഫോറസ്റ്റ് ഓഫീസർ റോഷ്നി പാമ്പിനെ പിടികൂടിയത്. 25 കിലോ ഗ്രാം ഭാരമുള്ള പാമ്പിന് 12 അടി നീളമുണ്ടായിരുന്നു. രാത്രിയോടെയാണ് നാട്ടുകാർ തോട്ടിൽ പെരുമ്പാമ്പിനെ കണ്ടെന്ന വിവരം വനം വകുപ്പിനെ അറിയിച്ചത്. വിവരമറിഞ്ഞ ഉടനെ തന്നെ പരുത്തിപള്ളി വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്‌നിയാണ് തോട്ടിലിറങ്ങി പാമ്പിനെ വാലിൽ പിടിച്ച് കരക്കിട്ടത്. നാട്ടുകാരുടെ പൂർണ്ണ സഹായത്തോടെ തോട്ടിൽ നിന്ന് വലിച്ചുകയറ്റിയ പാമ്പിനെ പിന്നീട് റോഷ്നി തന്നെ ചാക്കിലേക്ക് മാറ്റി. ശേഷം ചാക്ക് ഭദ്രമായി കെട്ടി. പാമ്പിനെ പിന്നീട് വനം വകുപ്പിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി.

ALSO READ: കര്‍ണാടകയില്‍ കൃഷി മന്ത്രിക്കെതിരെ കൈക്കൂലി ആരോപണം; അന്വേഷിക്കാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍; ആരോപണം നിഷേധിച്ച് മന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News