സിനിമയുടെ ആത്മാവായ സംഗീതം ചലച്ചിത്രകാരന്റെ ശബ്ദംകൂടിയാണെന്ന് ഫ്രഞ്ച് മ്യൂസിക് കംപോസറും നിര്‍മാതാവുമായ ബിയാട്രിസ് തിരിയേറ്റ് പറഞ്ഞു. 29 മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നിള തിയേറ്ററില്‍ അരവിന്ദന്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ALSO READ: ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാർ മരിച്ചു
ജി അരവിന്ദന്റെ പോക്കുവെയില്‍ സിനിമ തിയേറ്ററില്‍ കാണാന്‍ കഴിയാത്ത പോയതിന്റെ നിരാശ ബിയാട്രിസ് പങ്കുവെച്ചു. സിനിമയിലെ പശ്ചാത്തല സംഗീതത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ സംവിധായകര്‍ തയ്യാറാകണമെന്നും യുവ സംവിധായകര്‍ അനാവശ്യമായി സിനിമയില്‍ സംഗീതം കൂട്ടിച്ചേര്‍ക്കുന്നത് കുറയ്ക്കണമെന്നും ചോദ്യോത്തര വേളയില്‍ ബിയാട്രിസ് തിരിയേറ്റ് അഭിപ്രായപ്പെട്ടു.
ALSO READ: ലോകത്തിലെ ഏറ്റവും മികച്ച രാജ്യാന്തര ചലച്ചിത്രമേളയായി ഐഎഫ്എഫ്‌കെയെ മാറ്റിയെടുക്കും: പ്രേംകുമാർ
അരവിന്ദന്‍ മെമ്മോറിയല്‍ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സ്വാഗതപ്രസംഗം നടത്തി. അതേസമയം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ ഡിസംബര്‍ 17ന് 67 സിനിമകള്‍ പ്രദര്‍ശനത്തിന്. രാജ്യാന്തര മത്സര വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും ലോക സിനിമ വിഭാഗത്തില്‍ 23 ചിത്രങ്ങളും ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് വിഭാഗത്തില്‍ 7 ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ 4 ചിത്രങ്ങളും അടക്കം സിനിമകളുടെ നീണ്ട നിരതന്നെ നാളെ ചലച്ചിത്ര പ്രേമികള്‍ക്ക് മുന്നിലെത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here