മനസൊന്ന് തണുക്കട്ടെ! നിലമ്പൂർ വഴി ഊട്ടിയിലേക്ക് വിട്ടോ

NILAMBUR

യാത്രകളെ ഇഷ്ട്പെടുന്നവർക്ക് പോകാൻ പറ്റിയ ഒരു ട്രിപ്പ് ആണ് നിലമ്പൂർ വഴി ഊട്ടിയിലേക്ക് ഒരു യാത്ര. ഊട്ടി എന്നും മലയാളികൾക്ക് പ്രിയപ്പെട്ട ഇടമാണ് ഊട്ടി.നിലമ്പൂർ, വഴിക്കടവ്, ഗൂഡല്ലൂർ വഴിയാണ് ഊട്ടിയിലേക്ക് എത്തിച്ചേരാനാകുക. യാത്രയിൽ കാഴ്ചകൾ വളരെ മനോഹരമാണ്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസിയുടെ ഊട്ടി സർവീസുകളുണ്ട്.

ALSO READ: കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍

കേരളത്തിൽ നിന്നും ഏറ്റവും എളുപ്പത്തിൽ ഊട്ടിയിലേക്ക് കടക്കാൻ പറ്റിയ ഇടങ്ങളിലൊന്നാണ് മലപ്പുറം. മിക്ക ബസുകളും നിലമ്പൂർ- വഴിക്കടവ് വഴിയാണ് ഊട്ടിയിലേക്ക് പോകുന്നതും. സ്വകാര്യ വാഹനങ്ങളിൽ പോകുന്നവരും ഊട്ടി യാത്രയ്ക്ക് ആശ്രയിക്കുന്ന പ്രധാന റൂട്ട് കൂടിയാണിത്. ചെലവ് കുറഞ്ഞ യാത്ര ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും ഇതുവഴി യാത്ര തെരഞ്ഞെടുക്കാം. 97 കിലോ മീറ്ററാണ് നിലമ്പൂരിൽ നിന്നും ഊട്ടിയിലേക്കുള്ള യാത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News