മുഖത്ത് സ്ഥിരം റോസ് വാട്ടര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക !

മുഖത്തിന്റെ തിളക്കത്തിനായി സ്ഥിരം റോസ് വാട്ടര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അത് നമ്മുടെ മുഖത്തിനു് നല്ലതാണോ അതോ മറ്റേതെങ്കിലും തരത്തില്‍ ദോഷമുള്ളതാണോ എന്ന് ചിന്തിക്കാറില്ല. എന്നാല്‍ രാസപദാര്‍ത്ഥങ്ങള്‍ ഒന്നും ചേര്‍ക്കാതെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കുന്ന റോസ് വാട്ടര്‍ മുഖത്തിന് വളരെ നല്ലതാണ്.

റോസ് വാട്ടറിന് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും പുനരുജ്ജീവിപ്പിക്കാനും കഴിയും. മുഖം മങ്ങിയതോ അല്ലെങ്കില്‍ ക്ഷീണിച്ചതോ ആയി കാണപ്പെടുമ്പോള്‍ അതിന് പരിഹാരം നല്‍കാന്‍ റോസ് വാട്ടറിന് കഴിയും. ഇതില്‍ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.

Also Read : കാലുകള്‍ മനോഹരമായി തിളങ്ങാന്‍ വിനാഗിരിയും വെളിച്ചെണ്ണയും കൊണ്ടൊരു എളുപ്പവിദ്യ

റോസ് വാട്ടറില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മ്മത്തിലെ ചുവന്ന പാടുകള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും. മുഖക്കുരു, ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ തുടങ്ങിയവ അകറ്റാന്‍ കോട്ടണ്‍ തുണി കൊണ്ട് റോസ് വാട്ടറില്‍ മുക്കി മുഖം ഇടയ്ക്കിടെ തുടയ്ക്കുന്നത് ഉത്തമമാണ്.

റോസ് വാട്ടര്‍ എങ്ങനെ തയാറാക്കാമെന്ന് നോക്കാം

ഒരു കപ്പ് റോസാപ്പൂവിന്റെ ഇതളുകള്‍ എടുക്കുക.

കഴുകി വ്യത്തിയാക്കിയ ഇതളുകള്‍ ഒരു പാത്രത്തില്‍ ഇടുക.

ഇതിലേക്ക് ഇതളുകള്‍ മുങ്ങി കിടക്കുന്ന വിധം വെള്ളം ഒഴിക്കാം.

അതിന് ശേഷം ഈ മാത്രം മൂടിവെച്ച് 30 മിനിറ്റ് തിളപ്പിക്കാം.

അല്ലെങ്കില്‍ വെള്ളത്തിന്റെ നിറം ഇളം പിങ്ക് ആകുന്നത് വരെ ചൂടാക്കുക

ഈ മിശ്രിതം തണുത്തിന് ശേഷം അരിച്ച് എടുത്ത് ഒരു സ്പ്രേ ബോട്ടിലില്‍ എടുത്ത് വയ്ക്കാം.

ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കുക.

5 മുതല്‍ 7 ദിവസം വരെ ഇത് ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News