തണുപ്പത്ത് കാലുകളുടെ പാദങ്ങള്‍ വിണ്ടുകീറുന്നുണ്ടോ ? ഇതാ ചില ടിപ്‌സുകള്‍

മഴക്കാലം തുടങ്ങിക്കഴിഞ്ഞാല്‍ ചര്‍മത്തിനും മുഖത്തിനും കാലുകള്‍ക്കുമെല്ലാം പ്രത്യേക സംരക്ഷം നല്‍കേണ്ടത് അത്യാവശ്യമാണ്. തണുപ്പ് സമയത്ത് കാലുകള്‍ വിണ്ടുകീറാന്‍ തുടങ്ങുന്നതെല്ലാം സ്വാഭാവികമാണ്. അത്തരത്തില്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ഇതാ കുറച്ച് ടിപ്‌സുകള്‍.

കാലിലെ അണുക്കള്‍ നശിക്കാനായി ദിവസവും ചൂടുവെള്ളത്തില്‍ കാല്‍ കഴുകി വൃത്തിയാക്കുക.

ചെറുനാരങ്ങ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകി കളയുന്നത് കാലുകള്‍ക്ക് നിറം ലഭിക്കാന്‍ നല്ലതാണ്.

രണ്ട് ടീസ്പൂണ്‍ ഒലിവ് എണ്ണയും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിച്ച മിശ്രിതം കാലില്‍ പുരട്ടി പത്ത് മിനുട്ട് മസ്സാജ് ചെയ്യുക. ശേഷം ചൂടുവെളളത്തില്‍ കാലുകള്‍ കഴുകുക.

ഉപ്പും എണ്ണയും യോജിപ്പിച്ച് മൂന്നുമിനിറ്റ് മസാജ് ചെയ്തതിനുശേഷം അഞ്ചുമിനിറ്റ് ചെറുചൂടുവെളളത്തില്‍ മുക്കി വയ്ക്കുക. അതിനുശേഷം ഒലിവ് ഓയില്‍ കാലില്‍ തേയ്ക്കുന്നത് കാലിനു മൃദുത്വം നല്‍കും.

ഒരു ടീസ്പൂണ്‍ നാരങ്ങാനീരും അല്‍പം പനിനീരും ഒരു ടീസ്പൂണ്‍ കക്കരിനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ഉറങ്ങുന്നതിന് മുമ്പ് കാലുകളില്‍ പുരട്ടുക.

രാവിലെ ഇളം ചൂടുവെളളത്തില്‍ കഴുകുക. പതിവായി ഒരു മാസം ചെയ്താല്‍ നിറമുളള കാലുകള്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News