ഒഴിവുകാലം ആഘോഷിക്കാനെത്തിയ 36കാരിയായ ബ്യൂട്ടി ഇന്‍ഫ്ളുവന്‍സര്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു

ഒഴിവുകാലം ആഘോഷിക്കാനെത്തിയ 36കാരിയായ ബ്യൂട്ടി ഇന്‍ഫ്ളുവന്‍സര്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു. ഫറ എല്‍ കാദി എന്ന ടൂണീഷ്യന്‍ ബ്യൂട്ടി ഇന്‍ഫ്ളുവന്‍സറാണ് കഴിഞ്ഞ ദിവസം മാള്‍ട്ടയിൽ വെച്ച് മരിച്ചത്. ഒരു യാച്ചിലേക്ക് കയറുന്നതിനിടെ ഇവർ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: ‘മലയാളത്തിലെ ആ സൂപ്പർസ്റ്റാറിന്റെ ഓട്ടോഗ്രാഫ്‌ ഞാനെൻറെ ഓഫീസിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്’, ഇഷ്ടതാരത്തെ വെളിപ്പെടുത്തി വിജയ് സേതുപതി

യുവതിയുടെ ശരീരത്തില്‍ മറ്റ് പരുക്കുകളൊന്നും കാണാതത്തിനാല്‍ മരണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്ന നിഗമനത്തിലാണ് ലോക്കല്‍ പൊലീസ്. നിലവിൽ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ALSO READ: ‘ആകെയുള്ളത് ദ്രവിച്ചു തീർന്ന കുറച്ചു ചിത്രങ്ങൾ മാത്രം’, അച്ഛന്റെയും അമ്മയുടെയും 1985ലെ കല്യാണ ഫോട്ടോകൾ ചേർത്ത് മകൻ നിർമിച്ച ഒരു എഐ ‘ചലനചിത്ര കഥ’

സോഷ്യൽ മീഡിയ ഇന്‍ഫ്ളുവന്‍സറായ ഫറ ഇന്‍സ്റ്റഗ്രാം പോസ്​റ്റുകളിലൂടെ വിവിധ കമ്പനികളെ പ്രൊമോട്ട് ചെയ്യുന്നുമുണ്ടായിരുന്നു. പത്തുലക്ഷത്തിലധിമാളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഫറയെ ഫോളോ ചെയ്യുന്നത്. ഇന്‍ഫ്​ളുവന്‍സര്‍ എന്നതിനുമപ്പുറം ഒരുഫാഷന്‍ ബ്രാന്‍ഡിന്റെ ഉടമകൂടിയാണ് ഫറ എന്നും റിപ്പോർട്ടുകൾ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News