കമ്പ്യൂട്ടറും ഫോണും ഉപയോഗിക്കാത്തവര്‍ ഇന്ന് ആരുമുണ്ടാകില്ല. ഇതിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതിനാല്‍ പലര്‍ക്കും കണ്‍തടത്തില്‍ കറുപ്പ് വരാറുണ്ട്. മറ്റ് പല കാരണങ്ങളാലും ഇതുണ്ടാകാറുണ്ട്. പ്രായമാകുമ്പോള്‍ സ്വാഭാവികമായും ഇതുണ്ടാകാം. മാത്രമല്ല ഉറക്കക്കുറവ്, സ്ട്രെസ്, വിളര്‍ച്ച തുടങ്ങിയ പല പ്രശ്നങ്ങളും കണ്‍തടത്തിലെ കറുപ്പിന് കാരണമാണ്. ഇതിന് വീട്ടില്‍ തന്നെ പരിഹാരം കാണാവുന്നതാണ്.
ALSO READ ചിരിയുടെ ചെപ്പ് കിലുക്കിയ ചങ്ങാതി, മാള അരവിന്ദൻ ഓർമയായിട്ട് 9 വർഷം
ഇതിന് വേണ്ടത് കറ്റാര്‍ വാഴയുടെ ജെല്ലും മഞ്ഞള്‍പ്പൊടിയുമാണ.് കറ്റാര്‍ വാഴ സൗന്ദര്യസംരക്ഷണ കൂട്ടുകളിലെ പ്രധാനപ്പെട്ട ഒന്നാണ്. ഇതില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്.ചുളിവും വരള്‍ച്ചയും മാറാന്‍ സഹായിക്കുന്ന ഇത് ചര്‍മം തിളങ്ങാനും സഹായകമാണ്. കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ഏറെ നല്ലതാണ് ഇത്.
ALSO READ പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുവാൻ യുഎഇ
മഞ്ഞള്‍പ്പൊടി കാലാകാലങ്ങളായി സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിച്ച് വരുന്ന ഒന്നാണ്. ആന്റിഓക്സിഡന്റായ ഇത് ചര്‍മത്തിലെ കരുവാളിപ്പും കറുത്ത പാടുമെല്ലാം അകറ്റും. പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും മരുന്നാക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. കണ്ണിനടിയിലെ കറുപ്പകറ്റാന്‍ നല്ല ശുദ്ധമായ കറ്റാര്‍വാഴ ജെല്ലും മഞ്ഞള്‍പ്പൊടിയും ഉപയോഗിക്കാം.കറ്റാര്‍വാഴ ജെല്ലില്‍ നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കുക.
ശേഷം ഇതില്‍ നിന്നും അല്‍പം എടുത്ത് കണ്‍തടത്തില്‍ പുരട്ടി മസാജ് ചെയ്യുക. കണ്ണിന് ചുറ്റും അല്‍പനേരം വൃത്താകൃതിയില്‍ മസാജ് ചെയ്യാം. ഇത് എ്ല്ലാ ദിവസവും ചെയ്താല്‍ ഒരു പരിധിവരെ കണ്‍തടത്തിലെ കറുപ്പ് അകറ്റാവുന്നതാണ്. രാത്രി പുരട്ടി കിടക്കുകയും ചെയ്യാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here